വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഖത്തറിലെ പ്രമുഖ ബിസിനസ് ശൃംഖലകളില്‍ ഒന്നായ സഫാരി ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. (Safari Group donates Rs 1 crore to Wayanad disaster victims)
|
സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മാടപ്പാട്ടും മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീനും ചേര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. കേരള വഖഫ് ബോര്‍ഡ് ചെയര്മാന് എം കെ സക്കീറും ചടങ്ങില്‍ പങ്കെടുത്തു.
വയനാട് ദുരന്തം അങ്ങേയറ്റം ഞെട്ടിച്ചുവെന്നും ദുരിതബാധിതരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അബൂബക്കര്‍ മാടപ്പാട്ട് പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ സഫാരി ഗ്രൂപ്പ് സഹായഹസ്തം നീട്ടിയിട്ടുണ്ട്. ദുരന്തനിവാരണത്തിനു പുറമേ, കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സഫാരി ഗ്രൂപ്പ് സജീവമായി ഇടപെടുന്നു.


