തിരുവനന്തപുരം: ADGP എം ആര്‍. അജിത്കുമാര്‍ RSS നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രിക്കു വേണ്ടിയോ എന്ന സംശയം ബലപ്പെടുന്നു. (The ADGP-RSS meeting was attended by the Chief Minister’s relatives) ആര്‍എസ്എസ് നേതാവ് റാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്ന വിവരം പുറത്തുവുന്നു.
|
കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാള്‍. രണ്ടാമന്‍ പിണറായിയുടെ ബന്ധുവും പാര്‍ട്ടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണ്. കൂടിക്കാഴ്ച വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുറത്തുവിട്ടതിന് പിന്നാലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങള്‍ വ്യക്തമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദൂതുമായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഇതുവരെ മുഖ്യമന്ത്രിയോ സിപിഎമ്മോ നിഷേധിച്ചിട്ടില്ല.
ALSO READ: മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍ക്കാരി പിടിയില്‍
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആര്‍എസ്എസിനും മുഖ്യമന്ത്രിക്കുമിടയിലെ ‘ഡീല്‍’ എന്നാണ് ആരോപണം.
അതിരഹസ്യമാക്കി വെച്ച കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് സി.പി.എമ്മിനെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കും.
2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലില്‍ എഡിജിപി എംആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെ കണ്ടത്. ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
സുഹൃത്തായ ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖ് കൈമനം ജയകുമാറിനൊപ്പമാണ് എംആര്‍ അജിത്കുമാര്‍ ഹോട്ടലില്‍ എത്തിയത്.
ആര്‍എസ്എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയാണ് ജയകുമാര്‍. 2023 മേയില്‍ തൃശൂരില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ എംആര്‍ അജിത്കുമാര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് എ.ഡി.ജി.പി തിരുവനന്തപുരത്ത് റാം മാധവിനെ കണ്ടതും പുറത്തുവന്നത്. പിന്നാലെ കൂടിക്കാഴ്ച വിവരം എ.ഡി.ജി.പി സ്ഥിരീകരിച്ചു.
ആര്‍എസ്എസ് നേതാക്കളെ കണ്ടത് വ്യക്തിപരമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് എംആര്‍ അജിത്കുമാര്‍ വിശദീകരിച്ചത്. എഡിജിപി ആരെ കാണുന്നതിലും പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്നാണ് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
ALSO WATCH


