14
Sep 2024
Tue
14 Sep 2024 Tue
സംസ്ഥാനത്തിലെ ആഭ്യന്തര, വിദ്ദ്യാഭ്യാസ വകുപ്പുകള്‍, ഗതാഗതം, വനം, എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച സ്‌കൂള്‍ അധിഷ്ഠിത പദ്ധതിയായ കേരളാ പോലീസിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് അപേക്ഷണക്ഷിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
whatsapp സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അപേക്ഷിക്കാം | Students police cadet നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ കൃത്യമായി പൂരിപ്പിച്ച് സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം.

അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2432655 എന്ന നമ്പറില്‍ വിളിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളോട് ദയാവായ്പ്, സമൂഹ്യ വിപത്തുകളെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ പാകി മുളപ്പിച്ച് അവരെ ഈ സമൂഹത്തിലെ ഭാവി നായകന്‍മാരാക്കി വളര്‍ത്തിയെടുക്കാനാവശ്യമായ പരിശീലനം നല്‍കുന്നതാണ് പദ്ധതി.. യുവാക്കളില്‍ നൈസര്‍ഗ്ഗികമായ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും അതുവഴി അസഹിഷ്ണുത, ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ, അക്രമം മുതലായ നിഷേധാത്മക പ്രവണതകളെ പ്രതിരോധിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാനും ഈ പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നു. അതുപോലെ തന്നെ വിദ്ദ്യാര്‍ത്ഥികളില്‍ തങ്ങളുടെ കുടുംബം, സമൂഹം, പരിസ്ഥിതി എന്നിവയോട് പ്രതിബദ്ധത വളര്‍ത്തുവാനും ഇത് സഹായകമാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കേരളത്തിലെ 127 ഹൈസ്‌ക്കൂള്‍/ ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി 2010 ആഗസ്റ്റ് 2ന് ആരംഭിച്ച ഈ പദ്ധതിയില്‍ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഉള്‍പ്പെടെ 11176 വിദ്ദ്യാര്‍ത്ഥികളും, സ്‌കൂള്‍തല കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി പരിശീലനം നേടിയ 254 അദ്ധ്യാപകരും അംഗങ്ങളാണ്. 2012ല്‍ കേരളത്തിലെ 249 ഹൈസ്‌ക്കൂളുകളിലായി ഈ പദ്ധതി വ്യാപിപ്പിച്ചു. കേഡറ്റുകളുടെ എണ്ണം 16000 വും, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരുടെ എണ്ണം 500 മായി വളര്‍ന്നു.

Application invited for Kerala Students police cadet scheme