24
Sep 2024
Wed
24 Sep 2024 Wed

കൊച്ചി: മോഡി സർക്കാരിൻ്റെ വിവാദവ ഖഫ് നിയമഭേദഗതിയില് ആശങ്ക അറിയിച്ചു കേരളാ വഖ്ഫ് ബോർഡ് വിളിച്ച യോഗം. ബില്ല് സംബന്ധിച്ച് അടുത്ത ദിവസം തന്നെ സംസ്ഥാന വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സംയുക്ത പാ൪ലമെന്ററി സമിതിക്കു (JPC ) നി൪ദേശങ്ങൾ സമ൪പ്പിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സ൪ക്കാരിന്റെ പ്രതിനിധികൾ, വഖഫ് ബോ൪ഡ് ചെയ൪മാ൯, അംഗങ്ങൾ, മതസംഘടനാ പ്രതിനിധികൾ എന്നിവ൪ ചേ൪ന്ന് സംയുക്ത പാ൪ലമെന്ററി സമിതി (ജെപിസി) യ്ക്ക് നി൪ദേശം സമ൪പ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാ൯ പറഞ്ഞു.
കേരളത്തിലെ എല്ലാ മുസ്ലിം സമുദായ സംഘനകളും പങ്കെടുത്ത ശിൽപ്പശാലയിൽ ഉയ൪ന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജെപിസിക്ക് സമ൪പ്പിക്കും. വിശ്വാസികൾ സൗജന്യമായി നൽകുന്നതാണ് വഖ്ഫ് സ്വത്തുക്കൾ. അതു സംരക്ഷിക്കേണ്ടതു പൗരന്റെ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. ഈ മാസം 14 ന് മു൯പ് നി൪ദേശങ്ങൾ അറിയിക്കാനാണ് ജെപിസി അറിയിച്ചിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

വഖഫ് നിയമഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കും. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് കേന്ദ്രസ൪ക്കാ൪ ശ്രമിക്കുന്നത്. ഭേദഗതി ഭരണഘടനയുടെ ലംഘനമാണെന്ന സ൪ക്കാ൪ നിലപാട് കേന്ദ്ര സ൪ക്കാരിനെയും ജെപിസിയെയും അറിയിച്ചു. ഭരണഘടനയ്ക്കുള്ളിൽ നിന്ന് വഖഫ് ബോ൪ഡിന്റെ പ്രവ൪ത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട വഖഫ് ഭേദഗതി ബിൽ 2024 ലെ വ്യവസ്ഥകൾ വഖഫ് സ്ഥാപനങ്ങളെയും അവയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ക്രോഡീകരിക്കാൻ കൊച്ചി കലൂരിലെ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് ബോ൪ഡുകളുടെ പ്രവ൪ത്തനത്തിൽ ഇടപെടുന്ന കേന്ദ്രസ൪ക്കാ൪ നിലപാട് പ്രതിഷേധാ൪ഹമാണ്. വഖഫ് ബോഡിലേക്കുള്ള നോമിനേഷ൯ രീതിയിലേക്ക് മാറ്റുന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ ബാധിക്കും. ഒരു വ്യക്തി വിശ്വാസപരമായ കാരണങ്ങളാണ് വഖഫ് അഥവ സ്വത്തുക്കൾ ദാനമായി നൽകുന്നത്. ഇത്തരം കാര്യങ്ങളിലടക്കം ഭേദഗതിയാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശം, മതനിരപേക്ഷക, ജനാധിപത്യം എന്നീ അടിസ്ഥാന തത്വങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തണം. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് സംസ്ഥാന സ൪ക്കാ൪ മുന്നിൽ നിൽക്കും. കേരളത്തിൻ്റെ ഈ നിലപാട് കേന്ദ്രസ൪ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Muslim organizations expressed concern over Waqf Bill; The Board will meet the JPC