ഡെറാഡൂണ്‍: കടയിലെ മുസ്ലിം ജീവനക്കാരന് മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിയുടെ ആരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സംഘര്‍ഷം സൃഷ്ടിച്ച് സംഘപരിവാരം.(Clash in Utharakhand after student alleged muslim employ misbehaved) ഹിന്ദുത്വരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംഭവസ്ഥലത്തെ 120 മുസ്ലിം കടയുടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കടകള്‍ നടത്താനുള്ള ലൈസന്‍സ് കൈവശമുണ്ടോയെന്ന് പരിശോധിക്കാനെന്ന വ്യാജേനയാണ് കസ്റ്റഡി.
|
സപ്തംബര്‍ ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. ഡെറാഡൂണിലെ പള്ട്ടന് മാര്‍ക്കറ്റിലുള്ള ചെരുപ്പ് കടയിലെ ജീവനക്കാരന് മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. വിവരം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു.
വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ പരാതിയില്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഉമറാണ് അറസ്റ്റിലായത്. ബി.എന്‍.എസ് (ഭാരതീയ ന്യായ സംഹിത)യിലെ ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട വകുപ്പുകളായ 74, 75 (2) എന്നിവ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ALSO READ: പിഎഫ്ഐ പ്രവര്ത്തകന് കെ പി കമാലിന് ജാമ്യം
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മുഹമ്മദ് ഉമര്‍ കുറച്ച് വര്‍ഷങ്ങളിലായി ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ജീവനക്കാരന് മുസ്ലിം സമുദായക്കാരനാണെന്ന് ആരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിക്കുകയും മാര്‍ക്കറ്റിലെ മുഴുവന്‍ കടയുടമകളുടെയും ലൈസന്‍സ് പരിശോധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് 120 കടയുടമകളെ അറസ്റ്റ് ചെയ്തത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ അടുത്തിടെയുണ്ടായ പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണ് പള്ട്ടന് മാര്‍ക്കറ്റിലെ സംഭവം. ചമോലി ജില്ലയില്‍ അഹിന്ദുക്കളെ തടയുമെന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധമുണ്ടായത്. ഇത് സംഘര്‍ഷം സൃഷ്ടിക്കുന്നതിന് സംഘപരിവാരം മനപൂര്‍വ്വം സ്ഥാപിച്ചതെന്നാണ് മുസ്ലിംകള് ആരോപിക്കുന്നത്.
തുടര്‍ന്ന് സംസ്ഥാനത്തെ മുസ്ലിം സംഘടനാ പ്രതിനിധികള്‍ ഉത്തരാഖണ്ഡ് ഡി.ജി.പിയെ കണ്ട് പരാതിപ്പെടുകയുണ്ടായി. എ.ഐ.എം.ഐ.എം നേതാക്കളാണ് ഇക്കാര്യം ഉന്നയിച്ച് ഡി.ജി.പി അഭിനവ് കുമാറിനെ കണ്ടത്. ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ ഡി.ജി.പിയെ കണ്ടത്.





