25
Sep 2024
Thu
25 Sep 2024 Thu
KERALA WARD DELIMITATION

തിരുവനന്തപുരം: സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. (1375 new wards in the Kerala; Most ward number and house number will change) അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വാര്‍ഡുകളില്‍ വിഭജിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു പ്രകാരം 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളുടെ നമ്പറും വീട്ടു നമ്പറും മാറും.

ALSO READ: ഗള്‍ഫില്‍ നിന്ന് വിവാഹത്തിന് കൊടുത്തയച്ച സ്വര്‍ണവുമായി സുഹൃത്തുക്കള്‍ മുങ്ങി

ആകെ 15,962 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആകും. ജില്ല പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറില്‍ നല്‍കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ചുമതല.

വാര്‍ഡ് വിഭജനത്തില്‍ പാലിക്കേണ്ടത് എന്തൊക്കെ, അതിര്‍ത്തി നിര്‍ണയിക്കേണ്ടത്, വോട്ടര്‍മാരുടെ എണ്ണം എത്രവരെയാകാം തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശത്തിലുണ്ടാകും.

പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തി നിശ്ചയിക്കുക. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആക്ഷേപങ്ങളും പരാതികളും കേള്‍ക്കും. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കുക.