23
Sep 2024
Fri
23 Sep 2024 Fri
Supreme court of India

ന്യൂഡല്‍ഹി: ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ അയാളുടെ വീട് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി.(Alleged involvement in crime no ground for demolition: Supreme Court)  ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം സപ്തംബര്‍ 1ന് കുടുംബത്തിലൊരാളുടെ പേരില്‍ കേസ് എടുത്തത് ചൂണ്ടിക്കാട്ടി തന്റെ കുടുംബ വീട് തകര്‍ക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ഭീഷണി മുഴുക്കിയതായാണ് ഗുജറാത്ത് സ്വദേശിയുടെ ആരോപണം.

ബുള്‍ഡോസര്‍ ശിക്ഷയുടെ കാര്യത്തില്‍ ദേശീയ തലത്തില്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് രണ്ടംഗം സുപ്രിം കോടതി ബെഞ്ച് ഈ മാസം ആദ്യം ഉത്തരവിട്ടിരുന്നു.

”നിയമത്തിന് പരമാധികാരമുള്ള ഒരു രാജ്യത്ത് ഇത്തരം തകര്‍ക്കല്‍ ഭീഷണികള്‍ കോടതിക്ക് കണ്ടു നില്‍ക്കാനാവില്ല. അത്തരം നടപടികളെ രാജ്യത്തിന്റെ നിയമത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കുന്നതായി കണക്കാക്കേണ്ടി വരും”- ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, എസ് വി എന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ALSO READ: സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി

കുടുംബത്തിലൊരാളുടെ നിയമലംഘനം കുടുംബത്തിലെ മറ്റുള്ളവരുടെ മേല്‍ നടപടി സ്വീകരിക്കുന്നതിനോ നിയമപരമായി നിര്‍മിച്ച കെട്ടിടം തകര്‍ക്കുന്നതിനോ കാരണമാവരുത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് അവരുടെ വീട് തകര്‍ക്കാനുള്ള ന്യായമല്ല. ആരോപിക്കപ്പെടുന്ന കുറ്റം കോടതി നടപടികളിലൂടെ തെളിയിക്കപ്പേടേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ഹരജിക്കാരനായ ജാവേദലി മെഹ്ബൂബ് മിയാ സെയ്ദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഇഖ്ബാല്‍ സെയ്ദ് ആണ് ഹാജരായത്. ഖേദ ജില്ലയിലെ കത്‌ലാല്‍ ഗ്രാമത്തിലെ റെവന്യൂ രേഖകളില്‍ കേസിനാസ്പദമായ സ്ഥലം ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

സപ്തംബര്‍ 6ന് നന്ദിയാദ് ഡപ്യൂട്ടി പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് അതിന്റെതായ നടപടികള്‍ സ്വീകരിക്കാമെന്നും എന്നാല്‍, അതിന്റെ പേരില്‍ മുനിസിപ്പാലിറ്റിക്കോ മുനിസിപ്പാലിറ്റിയുടെ മറവില്‍ കളിക്കുന്നവര്‍ക്കോ നിയമപരമായ നിര്‍മിച്ചിട്ടുള്ള വീട് തകര്‍ക്കാന്‍ യാതൊരു ന്യായവുമില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.