28
Sep 2024
Tue
28 Sep 2024 Tue
no bulldozer action without SC permission warns bench

അനുമതിയില്ലാതെ ഇനി രാജ്യത്ത് പൊളിക്കലുകള്‍ വേണ്ടെന്ന് സുപ്രിംകോടതി. കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവരുടെ വീടുകള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കാടന്‍ രീതികള്‍ അലലംബിക്കുന്നതിനെതിരായ ഹരജികള്‍ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. അതേസമയം പൊതുനിരത്തുകളിലെയും തെരുവുകളിലെയും നടപ്പാതകളിലെയും റെയില്‍വേ പാതകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും നിര്‍മിതികള്‍ക്ക് വിധി ബാധകമല്ലെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് തലവനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരജി ഒക്ടോബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതേസമയം ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കലുകളെ ന്യായീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത മുനിസിപല്‍ നിയമങ്ങള്‍ ലംഘിക്കുന്ന നിര്‍മിതികള്‍ മാത്രമാണ് പൊളിക്കുന്നതെന്നും ഒരാള്‍ പ്രതിയായതുകൊണ്ട് പൊളിക്കുന്നില്ലെന്നും കോടതിയില്‍ അവകാശപ്പെട്ടു.
നേരത്തേ ഹരജി പരിഗണിച്ച കോടതി ഒരാള്‍ കുറ്റക്കാരനായതു കൊണ്ടു മാത്രം വീട് പൊളിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരവധി വീടുകളും മറ്റും പൊളിച്ചുനീക്കുന്നതിനെതിരേ ജംഇയ്യത്തെ ഉലമായി ഹിന്ദ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 2022 ഏപ്രിലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ വീടുകള്‍ പൊളിച്ചുനീക്കിയ നടപടി അടക്കമുള്ളവയാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.