17
Sep 2024
Sun
17 Sep 2024 Sun
Israel launches ground attack in Lebanon

ബെയ്റൂട്ട്: സിവിലിയന്‍ ഉപകരണങ്ങളായ പേജറും വാക്കിടോക്കിയും ഉപയോഗിച്ച് ഇസ്രയേല്‍ നടത്തിയ ഭീകരാക്രമണത്തിനെതിരേ തിരിച്ചടിച്ച് ഹിസ്ബുല്ല. (Hezbollah launches deepest rocket attack against Israel)  വടക്കന്‍ ഇസ്രയേലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈലുകള്‍ പതിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഗസ്സാ യുദ്ധം ആരംഭിച്ച ശേഷം ഹിസ്ബുല്ല നടത്തിയ ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇന്നലത്തേത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.

ALSO READ: പൂരം കലക്കിയില്ല, കലങ്ങിയതെന്ന് അന്വേഷണ റിപോര്‍ട്ട്; റിപോര്‍ട്ട് തള്ളി സിപിഐ

പതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ലെബനാനില്‍ നിന്നും തൊടുത്ത പത്തോളം റോക്കറ്റുകള്‍ ഇസ്രായേലിലെത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു.

ലബ്‌നാനിലെ പ്രദേശങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേലും ആക്രമണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ ഇതുവരെ 400 ആക്രമണമാണ് തെക്കന്‍ ലബ്‌നാനില്‍ ഇസ്രയേല്‍ നടത്തിയത്.

ബെയ്റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അഖീലിനെ ഇസ്രായേല്‍ വധിച്ചിരുന്നു. അനുയായികളുമായി ചര്‍ച്ച നടത്തുന്ന സമയത്തായിരുന്നു അഖീല്‍ കൊല്ലപ്പെടുന്നത്. ഹിസ്ബുല്ലയുടെ സൈനിക ഓപറേഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളായിരുന്നു അഖീല്‍.

കൊലപാതകത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹിസുബുല്ല പ്രഖ്യാപിച്ചു. പ്രതികാര നടപടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്.

പേജര്‍, വാക്കി ടോക്കി പൊട്ടിത്തെറികളെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും എന്നാല്‍, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എന്തും ചെയ്യുമെന്നും സുരക്ഷ സമിതി യോഗത്തിന് മുന്നോടിയായി യു.എന്നിലെ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി ഡാനി ഡാനന്‍ വ്യക്തമാക്കി. വ്യാപക ആക്രമണങ്ങളില്‍ ഇസ്രായേലിന് താല്‍പര്യമില്ല.

എന്നാല്‍, പ്രകോപനം തുടരാന്‍ ഹിസ്ബുല്ലയെ അനുവദിക്കില്ല. ഹിസ്ബുല്ലയുടെ ആക്രമണം കാരണം ഉത്തര മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന 60,000 പേരെ തിരിച്ചുകൊണ്ടുവരാന്‍ ഇസ്രായേല്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നും ഡാനന്‍ മുന്നറിയിപ്പ് നല്‍കി.