15
Sep 2024
Thu
15 Sep 2024 Thu

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്‌സിംഗ് കോളേജില്‍ ട്യൂട്ടര്‍ / ലക്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്‌സിംഗ് ബിരുദം /  ബി.എസ്.സി നഴ്‌സിങ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 50 വയസ്സ്. സര്‍ക്കാര്‍ സര്‍വീസ്, മിലിറ്ററി സര്‍വീസ്, റെയില്‍വേ സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച 60 വയസ്സ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 200 രൂപയും എസ്.സി/ എസ്.റ്റി വിഭാഗത്തിന് 100 രൂപയുമാണ് ഫീസ്. www.simet.in ലെ SB Collect മുഖേന അടയ്ക്കാം. വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബയോഡറ്റ, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവര്‍ത്തി പരിചയസര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സംവരണാനുകൂലമുള്ള ഉദ്യോഗാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, സിമെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നകം അയയ്ക്കണം.
വിശദവിവരങ്ങള്‍ക്ക്: 0471 2302400 ലും www.simet.in .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Applications are invited for the post of Tutor/ Lecturer in Simet