21
Sep 2024
Sat
21 Sep 2024 Sat
Qatar World Cup hero Emiliano Martinez banned by fifa

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കി രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഒക്ടോബര്‍ 10ന് വെനസ്വേലക്കെതിരെയും 15ന് ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അശ്ലീല ആംഗ്യം, ക്യാമറാമാനെ തല്ലി എന്നീ പരാതികളിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Qatar World Cup hero Emiliano Martinez banned by fifa

2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് ഫിഫയുടെ നടപടി. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ് തന്റെ ചേര്‍ത്തുപിടിച്ച് അശ്ലീല ആംഗ്യം കാണിച്ചാണ് മാര്‍ട്ടിനെസ് ആ വിജയം ആഘോഷിച്ചത്. ഇതു വലിയ വിവാദമായിരുന്നു. നേരത്തെ 2022ല്‍ ഖത്തറിലെ ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് ഈ തരത്തിലാണ് വിജയം ആഘോഷിച്ചത്.

സെപ്റ്റംബര്‍ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന 2- 1ന് പരാജയപ്പെട്ടതിന് ശേഷമാണ് എമിലിയാനോ മാര്‍ട്ടിനസ് ക്യാമറാമാനെ തല്ലിയത്. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാര്‍ട്ടിനെസിനെതിരേ ആക്രോശങ്ങളുണ്ടായി. ഇതില്‍ പ്രകോപിതനായ താരം ക്യാമറാമാനെ തല്ലുകയായിരുന്നു.

Qatar World Cup hero Emiliano Martinez banned by fifa

അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച ഫൈനലിലെ സേവുകളിലൊന്ന്.

ഫിഫയുടെ തീരുമാനത്തെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു.

ഫിഫ ലോകകപ്പ് യോ?ഗ്യതാ റൗണ്ടില്‍ എട്ട് മത്സരങ്ങള്‍ പിന്നിട്ട അര്‍ജന്റീന ആറിലും വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റു. 18 പോയിന്റോടെ പോയിന്റ് ടേബിളില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് അടുത്ത യോഗ്യതാ മത്സരങ്ങളിലും വിജയം അനിവാര്യമാണെങ്കിലും എമിയുടെ അസാന്നിധ്യം വന്‍ തിരിച്ചടിയാണ്.

Qatar World Cup hero Emiliano Martinez banned by fifa