17
Oct 2024
Thu
17 Oct 2024 Thu
given birth to baby girl they handed dead boy to us alleges woman

ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് നഴ്‌സ് അറിയിച്ചുവെന്നും തൂക്കക്കുറവായതിനാല്‍ നഴ്‌സറിയിലേക്ക് മാറ്റിയ ശേഷം പിന്നീട് കുഞ്ഞ് മരിച്ചുവെന്ന് പറഞ്ഞ് വിട്ടുനല്‍കിയത് ആണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നും യുവതിയുടെ പരാതി. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലെ മാതൃ, ശിശു ആശുപത്രിയിലാണ് കുട്ടികള്‍ മാറിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൗരിയെന്ന യുവതിയാണ് താന്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് പകരം മരിച്ചുവെന്ന് പറഞ്ഞ് ആണ്‍കുട്ടിയുടെ മൃതദേഹം വിട്ടുനല്‍കിയെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. തന്റെ കുഞ്ഞിനു പകരം നഴ്‌സറിയില്‍ വച്ചു മരിച്ച മറ്റൊരു കുഞ്ഞിനെയാണ് അധികൃതര്‍ നല്‍കാന്‍ ശ്രമിച്ചതെന്ന് ഗൗരിയും ഭര്‍ത്താവും ചൂണ്ടിക്കാട്ടി.

സപ്തംബര്‍ 23നായിരുന്നു ഗൗരി പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 25ന് പുലര്‍ച്ചെ ഗൗരി കുഞ്ഞിന് ജന്മം നല്‍കി. ഈ സമയം പെണ്‍കുഞ്ഞാണ് ജനിച്ചതെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് ശരീരഭാരം കുറവായതിനാല്‍ ഉടന്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒക്ടോബര്‍ രണ്ടിനാണ് കുഞ്ഞ് മരിച്ചുവെന്നും ആശുപത്രി ജീവനക്കാര്‍ ഗൗരിയെ അറിയിച്ചത്.

മൃതദേഹം ഏറ്റുവാനെത്തിയപ്പോഴാണ്  ആണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് ഗൗരിയും കുടുംബവും തിരിച്ചറിയുന്നത്. ഇതോടെ തന്റെ കുഞ്ഞ് പെണ്‍കുട്ടിയാണെന്നും കുഞ്ഞിനെ തിരിച്ചുനല്‍കണമെന്നും ഗൗരി ആവശ്യപ്പെട്ടു. കുഞ്ഞിനെ മാറിനല്‍കിയതാണെന്ന പരാതി ഉയര്‍ന്നതോടെ അബദ്ധം സംഭവിച്ചിരിക്കാമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് നവജാതശിശുക്കളെ കൊണ്ടുവന്നപ്പോള്‍ മാറിപ്പോയതായിരിക്കാമെന്നും വിശദമായ അന്വേഷണം നടത്താമെന്നുമാണ് ആശുപത്രി അധികൃതര്‍ ഗൗരിയെയും കുടുംബത്തെയും അറിയിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക