15
Oct 2024
Mon
15 Oct 2024 Mon

കേരളത്തില്‍നിന്നുള്ള നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴിയാണ് നിയമനം. സഊദിയിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സിങ് പൂര്‍ത്തിയാക്കിയ സ്ത്രീകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഊദി അറേബ്യയിലെ ആരോഗ്യ മേഖലയിലേക്കാണ് അവസരം.

യോഗ്യത

ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്കാണ് അവസരം. ബി.എസ്.സി/ പിബിബിഎന്‍/ എം.എസ്.സി എന്നീ നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്.

കരിയറില്‍ ആറ് മാസത്തെ വിടവ് ഉള്ളവരെ പരിഗണിക്കില്ല.

ഉയര്‍ന്ന പ്രായപരിധി 35 വയസാണ്.

ശമ്പളം

91,000 ഇന്ത്യന്‍ രൂപയാണ് ശമ്പളമായി ലഭിക്കുക. ഇതൊടൊപ്പം മറ്റ് ആനുകൂല്യങ്ങളും താമസം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15നകം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ നല്‍കണം. അപേക്ഷയുടെ സബ്ജക്ട് ലൈനില്‍ ഫീമെയില്‍ നഴ്‌സസ് എം.ഒ.എച്ച് കെ.എസ്.എ എന്ന് പ്രത്യേകം പരാമര്‍ശിക്കണം.

ബയോഡാറ്റ, വൈറ്റ് ബാക്ഗ്രൗണ്ടില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവയും നല്‍കണം.

Link: https://odepc.kerala.gov.in/jobs/b-sc-nurses-females-to-ministry-of-health-saudi-arabia/