30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
kuloor bridge car accident

മംഗളൂരു: കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട ആഡംബര കാറിലുണ്ടായിരുന്ന പ്രമുഖ വ്യവസായി പുഴയില്‍ ചാടിയതായി സംശയം.(Karnataka businessmen goes missing near Kuloor bridge)  കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) ആണ് മംഗളൂരു കുളൂര്‍ പാലത്തിനു സമീപം കാണാതായത്. ഇതേ തുടര്‍ന്ന് പുഴയില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ്.

ALSO READ: തെലങ്കാനയില്‍ മസ്ജിദുകള്‍ ഉള്‍പ്പെടെ 150ഓളം മുസ്ലിം സ്വത്തുവകകള്‍ ചുട്ടുചാമ്പലാക്കി; സര്‍ക്കാരും പോലിസും നോക്കുകുത്തി

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ദേശീയപാത 66ലെ (കൊച്ചി- പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ ഇടിച്ചു നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മുംതാസ് അലി പാലത്തില്‍ നിന്നു ഫാല്‍ഗുനി പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു.

കോസ്റ്റ് ഗാര്‍ഡ്, സംസ്ഥാന ദുരന്തനിവാരണസേന, പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവയും പ്രദേശവാസികളും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പ

ുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement