15
Oct 2024
Wed
15 Oct 2024 Wed
Recruitment in Central Tax and Central Excise Department, Thiruvananthapuram Zone.

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ ജോലിചെയ്യാനുള്ള അവസരമൊരുക്കി തിരുവനന്തപുരം സോണിലെ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിലെ റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് ഹല്‍വായി കം കുക്ക്, ക്ലാര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ 12 ഒഴിവുണ്ട്.

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.

Organization Name CENTRAL TAX & CENTRAL EXCISE (KOCHI)

Job Type Cetnral GovtJosb

Job Location Kerala

Last Date 2024 ഒക്ടോബര്‍ 25

പ്രായം:

18 വയസ്സ് മുതല്‍ 25 വയസ്സ് വരെ
(പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായപരിധിയില്‍ നിന്ന് ഇളവ്)

യോഗ്യത:

Assistant HalwaicumCook അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായി, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ.
പാചകത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്ഥാനാര്‍ത്ഥിയുടെ അനുയോജ്യത വിലയിരുത്തുന്നതിന് ശുചിത്വ പരിപാലനം ഉള്‍പ്പെടെ പാചകം ചെയ്യുന്നതിനുള്ള ഒരു ട്രേഡ് സ്‌കില്‍ ടെസ്റ്റ് നടത്തും.

Clerk 12ാം ക്ലാസ് പാസ്സ് അല്ലെങ്കില്‍ കൊമേഴ്‌സിനൊപ്പം തത്തുല്യം.
കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കോ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കോ ടൈപ്പിംഗ് വേഗത (35 words per minute in English or 30 words per minute in Hindi correspond to 10500 key depression per hour or 9000 key depression per hour on an average of 5 key depressions for each word)

Canteen Attendant പത്താം ക്ലാസ് വിജയം

ശമ്പളം

Assistant HalwaicumCook 19,900 – 63,200

Clerk 19,900 – 63,200

Canteen Attendant 18,000 – 56,900

അപേക്ഷിക്കാന്‍ ഫീസില്ല

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
അപേക്ഷിക്കാന്‍ താഴെക്കൊടുത്ത അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി Envelope കവറിലാക്കി Office of the Principal Commissioner of Cetnral Tax & Cetnral Excise, Cetnral Revenue Building, I.S Press Road, Kochi682018, Kerala എന്ന വിലാസത്തില്‍ അയക്കുക.

അപേക്ഷാഫോറം: https://cenexcisekochi.gov.in/hindi/wp-content/uploads/PDFs/20240927_CanteenApplication.pdf
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ ‘APPLICATION FOR DEPARTMENTAL CANTEEN POSTSFOR’ കൂടാതെ NAME OF THE POST APPLIED FOR എന്നിവയെല്ലാം രേഖപ്പെടുത്തണം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Recruitment in Central Tax and Central Excise Department, Thiruvananthapuram Zone.