25
Oct 2024
Sun
25 Oct 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ചു കൊന്നു. 66 വയസ്സായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ചാണ് സിദ്ധീഖിക്ക് വെടിയേറ്റത്. വയറിനും നെഞ്ചിലുമായി ബുള്ളറ്റ് തുളച്ചുകയറി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.

NDA യുമായി ഉടക്കിനിൽക്കുന്ന എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് സംഭവം.

അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയതായി പോലിസ് അറിയിച്ചു.

കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി ഷിൻഡെ അറിയിച്ചു.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് ബാബാ സിദ്ദിഖി കോൺഗ്രസിൽ നിന്നും രാജിവെച്ച് എൻസിപിയിൽ ചേർന്നത്.

Former Maharashtra Minister Baba Siddique shot dead

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക