29
Oct 2024
Sun
29 Oct 2024 Sun
hinduva groups felicitate Goury Lankesh killers after they gets bail

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ക്ക് സ്വീകരണം നല്‍കി ഹിന്ദുത്വര്‍. പരശുറാം വാഗ് മോര്‍, മനോഹര്‍ യാദവ് എന്നിവരാണ് ബംഗളുരു സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 11ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആറുവര്‍ഷത്തെ തടവിനു ശേഷം ജാമ്യത്തിലിറങ്ങിയെ ഇരുവരെയും ഹിന്ദുത്വര്‍ കാവി ഷാളണിയിച്ചും ഹാരമണിയിച്ചും സ്വീകരിക്കുകയും മുദ്രാവാക്യം മുഴക്കി ആഘോഷിക്കുകയും ചെയ്തു. ശിവജിയുടെ പ്രതിമയ്ക്കു മുന്നിലേക്ക് കൊണ്ടുപോയാണ് ഇരുവരെയും സ്വീകരിച്ചത്. ഇതിനു ശേഷം കലിക ക്ഷേത്രം സന്ദര്‍ശിച്ച് ഇരുവരും പ്രാര്‍ഥിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് നമുക്ക് വിജയദശമിയാണെന്നും ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ ആറുവര്‍ഷമായി അകാരണമായി ജയിലിലിട്ട പരശുറാമിനെയും മനോഹര്‍ യാദവിനെയും നാം സ്വീകരിച്ചുവെന്നും സ്വീകരണത്തിനിടെ ഹിന്ദുത്വ സംഘടനാ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു. ഗൗരി ലങ്കേഷ് വധത്തിലെ യഥാര്‍ഥ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരായതു കൊണ്ടു മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും നേതാവ് ആരോപിച്ചു. കേസിലെ മറ്റുപ്രതികളായ അമോല്‍ കാലേ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവന്‍ഷി, റിഷികേശ് ദേവദേകര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബദ്ദി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

2017 സപ്തംബര്‍ അഞ്ചിനായിരുന്നു ബംഗളുരുവിലെ വസതിക്കു പുറത്തുവച്ച് ഗൗരി ലങ്കേഷിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം വെടിവച്ചുകൊന്നത്. ഹിന്ദുത്വ ആശയസംഹിതകളുടെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്.

READ ALSO: നരേന്ദ്ര ദാബോല്‍ക്കറെ വെടിവച്ചു കൊന്ന ഹിന്ദുത്വ ഭീകര സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്