15
Oct 2024
Thu
15 Oct 2024 Thu
al jazeera cameraman

ഗസയില്‍ ഇസ്രായേല്‍ ഒളിയാക്രമണത്തില്‍ പരിക്കേറ്റ അല്‍ജസീറ കാമറാമാന്‍ ഫാദി അല്‍ വഹ്ദി കോമയില്‍.(Al Jazeera cameraman injured in Israeli attack in coma)  അടിയന്തര വൈദ്യ ചികില്‍സയ്ക്ക് ഗസയ്ക്കു പുറത്തേക്കു പോകാന്‍ ഇസ്രായേല്‍ സൈന്യം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശത്തില്‍ ഫലസ്തീന്‍ സ്വദേശിയായ ഫാദി അല്‍ വഹ്ദിക്ക് കഴുത്തിലാണ് വെടിയേറ്റത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നെങ്കിലും ഇസ്രായേല്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ALSO READ: ബഹ്റായിച്ചിൽ സംഘപരിവാര പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ വെടിവച്ചുപിടികൂടിയതായി പോലീസ്

മൂന്ന് മാധ്യമ സ്വാതന്ത്ര്യ സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിട്ടും അല്‍ വഹ്ദിയെയും സഹപ്രവര്‍ത്തകന്‍ അലി അത്താറിനെയും ഗസയ്ക്കു പുറത്തേക്ക് അടിയന്തര ചികില്‍സയ്ക്കു വേണ്ടി പോകാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയിട്ടില്ല.

ഒക്ടോബര്‍ 9 മുതല്‍ ആശുപത്രിയില്‍ കഴിയുന്ന അല്‍വഹ്ദിയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്ന് അല്‍ ജസീറ അറബിക് റിപോര്‍ട്ട് ചെയ്തു.

പൂര്‍ണമായി ശരീരം തളര്‍ന്നു പോവുന്നതില്‍ നിന്നു തടയുന്ന ചികില്‍സ ഗസയില്‍ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് ഗസാ സിറ്റിയിലെ പബ്ലിക് എയ്ഡ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.