വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ അഞ്ചുപേരെ പോലീസ് പിടികൂടി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായത്. അറസ്റ്റിലായവര്‍ അഞ്ചും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശികളായ സന്ദേശ് ചിപ്ലാകര്‍(25), റോഷന്‍ പാട്ടീല്‍(29), യോഗേഷ് നായിക്(34), ഡല്‍ഹി സ്വദേശികളായ ആശിഷ് അഗാര്‍ക്കര്‍, സഹില്‍ കുമാര്‍(24)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
|
വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ നാലിന് സ്‌കൂളിലേക്ക് പോയ മകള്‍ വീട്ടില്‍ തിരികെ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ഛന്‍ പോലീസിനെ സമീപിച്ചത്.
അന്വേഷണം തുടങ്ങിയ പോലീസ് അന്നേദിവസം ഹല്‍ദ്വാനിയില്‍ നിന്ന് പെണ്‍കുട്ടി ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറിയതായി കണ്ടെത്തി. ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടിലെത്തിച്ചു മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയപ്പോഴാണ് കൂട്ടബലാല്‍സംഗത്തിനിരയായെന്ന് അറിയുന്നത്.
ട്രെയിനില്‍ വച്ച് കണ്ടുമുട്ടിയ മൂന്നംഗസംഘമടക്കമുള്ള അഞ്ചുപേരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കൂട്ടബലാല്‍സംഗത്തിന് വിധേ യയായെന്ന് വ്യക്തമാവുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പോലീസ് വീണ്ടും ഡല്‍ഹിയിലേക്ക് പോയി. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ ഹോട്ടലിലെത്തിയ പോലീസ് പ്രതികള്‍ അവിടെ റൂമെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും പ്രതികളുടെ സിസിടിവി ദൃശ്യവും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ മഹാരാഷ്ട്രയില്‍ നിന്നും രണ്ടുപേരെ ഡല്‍ഹിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടി വീടുവിട്ടുപോവാനുള്ള കാരണം വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





