മദ്‌റസാ സിലബസ് പഠിച്ചിട്ടുണ്ടോ? എന്താണ് മതകീയ നിര്‍ദേശങ്ങള്‍? മറ്റ് മത സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ? മാനദണ്ഡങ്ങള്‍ പാലിക്കാത്ത മദ്‌റസകള്‍ അടച്ചുപൂട്ടാനും കുട്ടികളെ സ്‌കൂളുകളിലേക്ക് മാറ്റാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയ കേന്ദ്ര ബാലാവകാശ കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. ഉത്തര്‍പ്രദേശ് മദ്‌റസാ ബോര്‍ഡ് വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിശിത വിമര്‍ശനം നടത്തിയത്.
|
സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ കൂടി അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. മതകീയ നിര്‍ദേശങ്ങള്‍ മുസ് ലിംകള്‍ക്കു മാത്രമല്ല. മറ്റു മതങ്ങള്‍ക്കുമുണ്ട്. എല്ലാ മതങ്ങളുടെയും നന്മയാണ് ലക്ഷ്യമങ്കില്‍ മറ്റു മതപാഠശാലകള്‍ക്ക് അത്തരം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ് നമ്മുടെ രാജ്യം. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനാണ് നിയമം. ഇന്ത്യയില്‍ വിവിധ മതകീയ നിര്‍ദേശങ്ങളുണ്ട്. മദറ്‌സകളും വേദ പാഠശാലകളുമൊക്കെ അതിന് ഉദാഹരണങ്ങളാണെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി മെയില്‍ സ്‌റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വാദം കേള്‍ക്കവെയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കത്തയച്ച നടപടിയെയും സുപ്രിംകോടതി ചോദ്യം ചെയ്തത്.
READ ALSO: മദ്റസകൾ അടച്ചുപൂട്ടി കുട്ടികളെ സ്കൂളിൽ ചേർക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ബാലാവകാശ കമ്മീഷൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





