കൊയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്‌കേസിലാക്കിയ ഐ.ടി ജോലിക്കാരായ ദമ്പതികള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. കേസില്‍ ബംഗളൂരു പനത്തിനടുത്ത് ഭാഗനപള്ളി സ്വദേശികളായ കെ. അബിനേഷ് സാഗു (40), ഭാര്യ എ. അശ്വിന്‍പാട്ടില്‍ (37) എന്നിവരാണ് അറസ്റ്റിലായത്.
|
15 കാരിയായ വീട്ടുജോലിക്കാരി സുനൈന ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 30ന് ശങ്കരിക്ക് സമീപം സുനൈനയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനൊടുവില്‍ ഇവര്‍ പിടിയിലായത്.
അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കി.
സേലം അവരംഗപാളയത്ത് നിന്നാണ് സുനൈനയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. റോഡിനോട് ചേര്‍ന്ന കലുങ്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടുകൂടി സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് നാല് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
IT couple arrested for murder of housemaid





