18
Jul 2026
Thu
18 Jul 2026 Thu
M V Govindan

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കളെ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചവരെ പദവികളില്‍ നിന്ന് നീക്കി സിപിഐഎം. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ തോല്‍വിയില്‍ നേതാക്കള്‍ക്കെതിരേ രംഗത്തുവന്ന പ്രാദേശിക നേതാക്കള്‍ക്കെതിരേയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്‍, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവര്‍ക്ക് എതിരെയാണ് അച്ചടക്ക നടപടി. കെ പി പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ഷൈജു ചാലപ്പുറത്തിനെ എല്‍ സി അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവരെ വിമര്‍ശിച്ച് പ്രകാശന്‍ ഫേസ്ബുക്കില്‍ കമന്റിട്ടിരുന്നു.

ALSO READ: എണ്ണവില ഉടനെ കുറയില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക