|
ഇംഫാൽ: സാധാരണ ഒരു ജില്ലയുടെ അത്ര പോലും ജനസംഖ്യ ഇല്ലാത്ത മണിപ്പൂർ ഒന്നര വർഷമായി കലാപത്തിൻ്റെ കെടുതിയിൽ ആണ്. കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന BJP സർക്കാരുകൾ തീർത്തും പരാജയപ്പെട്ടെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ച് വരുന്നതിനിടെ വിഷയത്തിൽ കടുത്ത വിമർശനവുമായി RSS, ABVP പത്രക്കുറിപ്പ് ഇറക്കി. കലാപം തടയുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടുവെന്നാണ് എബിവിപി മണിപ്പൂർ ഘടകം വിമർശിച്ചത്. 2023 മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമസംഭവങ്ങൾ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നത് നിർഭാഗ്യകരമാണെന്നാണ് ആർഎസ്എസ് മണിപ്പൂർ ഘടകവും വിമർശിച്ചു.
അക്രമ സംഭവങ്ങളിൽ നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വവിമവും ദയാരഹിതവുമായ നടപടിയെ മണിപ്പൂർ ഘടകം ശക്തമായി അപലപിക്കുകയാണ്. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്കു വിരുദ്ധമായ ഭീരുത്വനടപടിയാണിത്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ‘ആത്മാർഥമായി’ ഇടപെടണമെന്നും RSS ഇറക്കിയ അസാധാരണ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ കലാപം ഇപ്പൊൾ അഭൂതപൂർവമായ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് RSS വിദ്യാർത്ഥി വിഭാഗമായ എബിവിപിയും ചൂണ്ടിക്കാട്ടി. ഏഴു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 3 വീതം കുട്ടികളും സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിടണമെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികതത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന നടപടിയാണിത്. ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകൾ അഗ്നിക്കിരയാക്കുകയും പൊലീസിനെയും സിആർപിഎഫിനെയും ആക്രമിക്കുകയും ചെയ്ത സായുധ സംഘങ്ങളുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും എബിവിപി സംസ്ഥാന ഘടകം പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്വത്തുക്കൾ തകർക്കുന്നത് തീർത്തും അസ്വസ്ഥജനകമാണ്. സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ആറുപേരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. അടിയന്തര നടപടി സ്വീകരിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും എബിവിപി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
അതേസമയം മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ശമനമില്ലാതെ തുടരുന്നു. സംഘര്‍ഷത്തിനിടെ പ്രക്ഷോഭകന് വെടിയേറ്റ് മരിച്ചു. ജിരിബാം ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
സൈന്യമാണ് വെടിവച്ചതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാബുപാറ എന്ന സ്ഥലത്ത് ആക്രമിസംഘം കെട്ടിടങ്ങളും മറ്റും കൊള്ളയടിക്കുന്നതിനിടെയാണ് സുരക്ഷാ സേന എത്തിയത്. ജിരിബാമില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഓഫിസുകള്‍ തകര്‍ത്തു. ഇവിടത്തെ സ്വതന്ത്ര എം.എല്‍.എയുടെ വീടും ആക്രമിച്ചിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ഫര്‍ണിച്ചറും പേപ്പറുകളും പുറത്തേക്കെറിത്ത് തീയിട്ടു.
Centre, state failed to ensure safety in Manipur violence, says RSS, ABVP
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





