16
Nov 2024
Wed
16 Nov 2024 Wed
Joe Biden says Gaza truce efforts will ramp back up

ലബനാനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല വെടിനിര്‍ത്തല്‍ സാധ്യമായതിനു പിന്നാലെ ഗസയിലും വെടിനിര്‍ത്തലിന് യുഎസും മറ്റ് മധ്യസ്ഥരും ഊര്‍ജിത ശ്രമം നടത്തുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍, ഇസ്രായേല്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഗസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നും പറഞ്ഞ ജോ ബൈഡന്‍ ഹമാസിനെ അധികാരത്തിലില്ലാതെ യുദ്ധത്തിന് അറുതി വരുത്തുമെന്നും ബൈഡന്‍ എക്‌സില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരെ ഇനിയും മോചിപ്പിക്കാന്‍ ഇസ്രായേലിന് ആയിട്ടില്ല. ഗസയില്‍ വ്യാപക നാശനഷ്ടം വരുത്തിയിട്ടും ഹമാസിന്റെ ചെറുത്തുനില്‍പ്പും പ്രത്യാക്രമണം തുടരുകയുമാണ്. നിരവധി ഇസ്രായേലി സൈനികര്‍ക്ക് ഗസയില്‍ ജീവന്‍ നഷ്ടമാവുകയും ഡസന്‍കണക്കിന് സൈനികര്‍ക്ക് അംഗഭംഗം വരികയും ചെയ്തിട്ടുണ്ട്.

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മാത്രമാണ് ഹമാസ് ബന്ദികളില്‍ കുറച്ചുപേരെ വിട്ടയച്ചത്. ബന്ദികളെ ഇനിയും മോചിപ്പിക്കാനാവാത്തതിനാല്‍ ഇവരുടെ ബന്ധുക്കള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് കവാടം ഉപരോധിച്ചു. ബന്ദിമോചന കരാര്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.