28
Nov 2024
Thu
28 Nov 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യഡല്‍ഹി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി എം.പിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവിന്റ സെത്യപ്രതിജ്ഞയും ഇന്നാണ്.

എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍ പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ ഏറ്റുവാങ്ങി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ, മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളായ ഐ.സി ബാലകൃഷ്ണന്‍, സി.പി ചെറിയ മുഹമ്മദ്, കെ. പ്രവീണ്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയ്, എന്‍.ഡി അപ്പച്ചന്‍, പി.കെ ബഷീര്‍, കെ.കെ അഹമ്മദ് ഹാജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനുള്ള സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ പ്രിയങ്ക പങ്കെടുക്കും. അദാനിക്കെതിരെ അമേരിക്കയില്‍ കേസ് എടുത്തതിനെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും.

പ്രിയങ്ക കൂടി സഭയിലെത്തുന്നതോടെ പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് മൂര്‍ച്ചകൂടും.