15
Dec 2024
Sun
15 Dec 2024 Sun

ഡമസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ഡമസ്‌കസ് പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി വിമത സൈന്യം. മൂന്ന് പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് വിമതര്‍ തലസ്ഥാനം ലക്ഷ്യംവച്ച് നീങ്ങിയത്. ഡമസ്‌കസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരങ്ങളായ ഹുംസ്, ഹമാ എന്നിവയും വടക്കുള്ള അലപ്പോ, കിഴക്ക് ദെയ്‌റുല്‍ സൂര്‍ എന്നിവിടങ്ങളും കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി. ഒരാഴ്ചയ്ക്കിടെയാണ് നാലു വന്‍ നഗരങ്ങള്‍ വിമതര്‍ വിമതര്‍ കീഴടക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദേര പ്രവിശ്യയുടെ 90 ശതമാനം പ്രദേശങ്ങളും വിമതര്‍ വെള്ളിയാഴ്ച വൈകിട്ടോടെ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത സവൈദയില്‍ നിന്നും സിറിയന്‍ സൈന്യവും ഗവര്‍ണറും പിന്‍വാങ്ങി. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് വിമത സേനയായ ഹയാത് താഹ്രീര്‍ അല്‍ഷാം തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.

വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിച്ചു.
അസദ് ഇപ്പോഴും ഡമാസ്‌കസില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പരത്തുകയാണെന്നും ഓഫിസ് ആരോപിച്ചു. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുര്‍ക്കിയും റഷ്യയും ദോഹയില്‍ ചര്‍ച്ച നടത്തി.

വിമതസേനയെ നയിക്കുന്ന ഹയാത് താഹ്രീര്‍ അല്‍ഷാം ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. വിഷയത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

Syria rebels captured key cities set to Damascus