ന്യൂഡല്‍ഹി: ഹരിയാനയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ 19കാരന് അറസ്റ്റില്‍. (19-year-old arrested for killing and burying seven-month pregnant woman)സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തില്‍ യുവതിയുടെ കാമുകന് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഒക്ടോബര്‍ 21-നാണ് 19കാരിയെ കാണാതായത്.
|
ആണ്‍സുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ കടത്തിക്കൊണ്ടുപോവാന്‍ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സലീമിന്റെ സുഹൃത്തുകളായ സോഹിത്, പങ്കജ് എന്നിവരും സലീമിനൊപ്പമുണ്ടായിരുന്നു.
പങ്കജിനെയും സലീമിനെയുമാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സോഹിത്തിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കുളളതായി ഇന്ന് അറസ്റ്റിലായ സോഹിത്തും സമ്മതിച്ചിട്ടുണ്ട്. സലീം പറഞ്ഞത് പ്രകാരമാണ് കൊലപാതകം നടത്തിയതെന്നും സോഹിത്തിന്റെ മൊഴിയിലുണ്ട്.





