16
Dec 2024
Mon
16 Dec 2024 Mon
Thai singer neck massage

ബാങ്കോക്ക്: ബാര്‍ബര്‍ ഷോപ്പുകളിലും മസാജിങ് സെന്ററുകളിലും നല്‍കുന്ന കഴുത്ത് പെട്ടെന്ന് പിടിച്ചു തിരിച്ചുള്ള മസാജിങ് അപകടകരമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. (Thai singer dies after being injured during neck massage)  ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടര്‍ന്ന് തായ് ഗായിക മരണപ്പെട്ടു. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായിക ചയാദ പ്രാവോ-ഹോം ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോളിലെ വേദനയെ കുറിച്ചും അത് കുറയ്ക്കുന്നതിനായി മസാജ് പാര്‍ലറില്‍ പോകുന്നതിനെക്കുറിച്ചും ചയാദ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഒക്ടോബറിലാണ് ആദ്യ സെഷനായി മസാജ് പാര്‍ലറില്‍ പോയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള ‘നെക്ക് ട്വിസ്റ്റിങ്’ മസാജ് ചെയ്തിരുന്നു.

പാര്‍ലറില്‍നിന്ന് മടങ്ങിയെത്തിയ ശേഷം ചയാദയ്ക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും സംഭവിച്ചു. ഇതിനിടയില്‍ രണ്ടാം സെഷനും മസാജ് പാര്‍ലറില്‍ പോയി. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു.

ALSO READ: നരേന്ദ്ര മോദിയും അമിത്ഷായും പങ്കെടുത്ത ചടങ്ങില്‍ വന്‍ മോഷണം; നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സാധനങ്ങള്‍

തായ് മസാജ് പഠിച്ചിരുന്ന ചയാദയ്ക്ക് മസാജുകളില്‍നിന്ന് സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. മസാജിന് ശേഷമുള്ള സാധാരണ പ്രശ്‌നങ്ങള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ചയാദ ധരിച്ചിരുന്നത്.

നവംബര്‍ ആറിന് അവസാന സെഷനും പങ്കെടുത്ത ശേഷം ചയാദയുടെ ശരീരത്തില്‍ വീക്കം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വലതു കൈ മരവിക്കുകയും ചെയ്തു. നവംബര്‍ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളര്‍ന്നു. തുടര്‍ന്ന് ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഉഡോണ്‍ താനി പ്രവിശ്യ പബ്ലിക് ഹെല്‍ത്ത് ഓഫിസ് അധികൃതര്‍ മസാജ് പാര്‍ലറില്‍ പരിശോധന നടത്തി. പാര്‍ലറില്‍ മസാജ് ചെയ്യുന്ന ഏഴ് പേരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, ഇത്തരം അപകടകരമായ മസാജുകള്‍ നടത്താന്‍ ലൈസന്‍സുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ലര്‍ മാനേജറുടെ അവകാശവാദം. സംഭവത്തില്‍ ചയാദയുടെ കുടുംബത്തോട് മാനേജര്‍ മാപ്പുപറഞ്ഞു.

കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് തകരാറുണ്ടാക്കുമെന്നും സ്‌ട്രോക്കിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.