16
Dec 2024
Mon
16 Dec 2024 Mon
Massive theft Maharashtra

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വന്‍ കവര്‍ച്ച. (Massive theft at event attended by Narendra Modi and Amit Shah; items worth lakhs stolen) കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമവ്യവസായ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് വ്യാപക മോഷണം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസാദ് മൈതാനത്ത് അതീവസുരക്ഷയില്‍ നടന്ന ചടങ്ങില്‍ മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാച്ചുകള്‍, പഴ്‌സ് എന്നിവയുള്‍പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിരുന്നത്. രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല.

ALSO READ: കൊച്ചിയിലെ കൂട്ട മൊബൈല്‍ മോഷണം; ഫോണുകള്‍ ഡല്‍ഹിയിലെ ‘ചോര്‍ ബസാറി’ല്‍; പോലീസ് പിന്നാലെ

ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ബിജപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, രാജ്നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വമ്പന്‍ ചടങ്ങുകളില്‍ മോഷണം നടത്തുന്ന ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘത്തെ കുറിച്ച് ഈയിടെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ നടന്ന ഗാനമേള പരിപാടിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് ഇവര്‍ അടിച്ചുമാറ്റിയത്.