ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തിരിമറി നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യാ സഖ്യം സുപ്രീംകോടതിയെ സമീപിക്കുന്നു. ഏറ്റവും ഒടുവില്‍, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് വ്യാപക കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നത്.
|
ഇവിഎം തട്ടിപ്പ് സംബന്ധിച്ച് എന്‍.സി.പി നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ALSO READ: വിയ്യൂര്‍ ജയിലിലെ സെല്ലുകള്‍ ദിവസം മൂന്ന് മണിക്കൂര്‍ തുറന്നിടാന്‍ എന്‍ഐഎ കോടതി ഉത്തരവ്
മഹാരാഷ്ട്രയിലെ ഹഡപ്സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് പ്രശാന്ത് ജഗ്താപാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇന്ത്യാ സഖ്യ നേതാക്കള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 288 അംഗ സഭയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം 46 സീറ്റുകള്‍ മാത്രമാണ് നേടിയത്. സംസ്ഥാനത്ത് മഹാവികാസ് അഘാടി വലിയ മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് പൊതുവേ പ്രതീക്ഷിചിരിക്കേയാണ് ഈ അട്ടിമറി വിജയം ബിജെപി സംഖ്യത്തുണ്ടായത്.
ഇതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇ.വി.എം മെഷീനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. വിവിധ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ ഇ.വി.എം മെഷീന്റെ പ്രവര്‍ത്തനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇവിഎം സംബന്ധമായ ആരോപണങ്ങളില്‍ സുപ്രിം കോടതി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.





