23
Dec 2024
Wed
23 Dec 2024 Wed
Kozhikkode league house poser

കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗിലെ അഭിപ്രായ ഭിന്നത തെരുവിലേക്ക്. ലീഗിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.(Munambam land issue; Poster in front of the Kozhikode League House)  ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക’, എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

ALSO READ: വിയ്യൂര്‍ ജയിലിലെ സെല്ലുകള്‍ ദിവസം മൂന്ന് മണിക്കൂര്‍ തുറന്നിടാന്‍ എന്‍ഐഎ കോടതി ഉത്തരവ്

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരേ മുസ്ലിം സംഘടനകളും നേതാക്കളും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. പരാമര്‍ശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തിയതോടെ മുസ്ലിംലീഗില്‍ രണ്ട് പക്ഷമായി.

Munambam iuml poster

പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.

എന്നാല്‍, കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും എംകെ മുനീറും രംഗത്തെത്തി. ലീഗിന്റെ അഭിപ്രായം സാദിഖലി തങ്ങള്‍ പറഞ്ഞതാണെന്നും ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു. ഇതോടെ പരസ്യ അഭിപ്രായ പ്രകടനം പാടില്ലെന്ന് പാര്‍ട്ടി പ്രസ്താവനയിറക്കി.