സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ നാലുവിദ്യാര്‍ഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വറില്‍ കടലില്‍ തിരയില്‍പെട്ടു മരിച്ചു. കോലാര്‍ മുളബാഗിലു മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളാ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.
|
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് 46 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം അധ്യാപകര്‍ക്കൊപ്പം ബീച്ചിലെത്തിയത്. ഏഴ് വിദ്യാര്‍ഥിനികള്‍ ആണ് തിരയില്‍പെട്ടത്. മൂന്നുപേരെ മല്‍സ്യത്തൊഴിലാളികളും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് രക്ഷിച്ചു. ചൊവ്വാഴ്ച ഒരാളുടെ മൃതദേഹവും ബുധനാഴ്ച മറ്റു മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന ആറ് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





