15
Dec 2024
Tue
15 Dec 2024 Tue
Ismail haniye

ജറുസലം: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കട്‌സ്. (We killed Ismail Haniyeh: Israeli Defense Minister confirms; Houthi leaders are next target)  ഹനിയ്യ കൊല്ലപ്പെട്ട് 5 മാസത്തിനു ശേഷമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തത്. ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതും ഇസ്രയേലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വച്ചു; ഹനിയ്യയുടെ ജീവനെടുത്തത് ലൊക്കേഷന്‍ ട്രാക്ക് ചെയ്തു തൊടുത്ത ടാര്‍ഗറ്റഡ് മിസൈല്‍

യമനിലെ വിമത വിഭാഗമായ ഹൂതികളുടെ നേതൃനിരയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കട്‌സ് മുന്നറിയിപ്പ് നല്‍കി. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ, ഉന്നത നേതാവ് യഹ്യ സിന്‍വാര്‍, ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല എന്നിവരോട് ചെയ്തതിനു സമാനമായി അല്‍ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കുമെന്ന് കട്‌സ് വ്യക്തമാക്കി.

ഈ വര്‍ഷം ജുലൈ 31നാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്‌റാനില്‍ എത്തിയ ഹനിയ്യ താമസിച്ച വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

ജൂലൈ 31 ന് നടന്ന സ്‌ഫോടനത്തില്‍ ഹനിയ്യയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതല്‍ ഹമാസിന്റെ തലവനായിരുന്നു ഇസ്മായില്‍ ഹനിയ്യ.