ഗസാ സിറ്റി: ഇറാന്‍ തലസ്ഥാനമായി തെഹ്‌റാനില്‍ കൊല്ലപ്പട്ട ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ ജീവനെടുത്തത് ടാര്‍ഗറ്റഡ് മിസൈല്‍. (Ismail Haniyeh assasination: Haniya’s life was taken by a targeted missile) മകന്‍ അബ്ദുള്‍ സലാം ഹനിയ്യ ആണ് പിതാവിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഹമാസ് തലവന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളുന്നതാണ് വെളിപ്പെടുത്തല്‍.
|
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയ്യ താമസ സ്ഥലത്തുണ്ടായ സ്ഫോടനത്തിലാണ് കെല്ലപ്പെടുന്നത്. തുടര്‍ന്ന് ഹനിയ്യ ബോംബ് സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നും ഒരു മാസം മുമ്പേ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും പാശ്ചാത്യന്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ആ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തുകയാണ് മകന്‍ അബ്ദുള്‍ സലാം.
‘അദ്ദേഹത്തിന്റെ ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് മിസൈലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അദ്ദേഹം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ തലയ്ക്ക് സമീപം വെച്ചതിനാല്‍ മിസൈല്‍ നേരിട്ട് അവിടെ വന്ന് പതിക്കുകയായിരുന്നു.
ഹനിയ്യയെ കൊന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് 57 മുസ്ലിം രാജ്യങ്ങള്‍
ഒരുപക്ഷെ ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ ബോഡിഗാര്‍ഡും മറ്റ് ഉദ്യോഗസഥരും താമസിച്ചിരുന്ന തൊട്ടടുത്ത മുറിയും കൂടി തകരുമായിരുന്നു. എന്നാല്‍, അത് ടാര്‍ഗറ്റഡ് മിസൈല്‍ ആയതുകൊണ്ടാണ് ഹനിയ്യ കിടന്ന സ്ഥലത്ത് മാത്രം സ്‌ഫോടനമുണ്ടായത്. ഔദ്യോഗിക പരിപാടിയായതിനാലാണ് അദ്ദേഹം മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയത്. അത് അവരുടെ ഓപ്പറേഷന്‍ എളുപ്പമാക്കി,’ അല്‍ അറേബ്യന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്‍ സലാം ഹനിയ്യ പറഞ്ഞു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ(ഐ.ആര്‍.ജി.പി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ താമസത്തിനിടയെയാണ് ഹമാസ് ഹനിയ്യ കൊല്ലപ്പെട്ടത്. തെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഹനിയ്യ സ്ഥിരമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
അതേ സമയം, ഹനിയ്യ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അമേരിക്കയുടെ സഹായത്തോടെ ഇസ്രായേലാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതിനാല്‍ എന്ത് വിലകൊടുത്തും ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രഖ്യാപിച്ചിരുന്നു.


