ലഖ്‌നൗ: കള്ളൻ ട്രാന്‍സ്‌ഫോമര്‍ അടിച്ചോണ്ട് പോയതോടെ 25 ദിവസമായി ഉത്തർപ്രദേശിലെ ഒരു ഗ്രാമം ഇരുട്ടിൽ. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമം ആണ് ഇരുട്ടിൽ ആയത്. സംഭവത്തിൽ വൈദ്യതി വകുപ്പ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ലെന്നു പ്രദേശ വാസികൾ പറഞ്ഞു. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും അവരും ഇരുട്ടില്‍ തന്നെയാണ്.
|
അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ആണ് ഇത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിച്ചത്. രാത്രി ആകുന്നതോടെ പ്രദേശം ഇരുട്ടിൽ ആകും. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍ സത്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടറുകള്‍, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. മോബൈൽ ഫോൺ ഓഫായി കിടക്കുന്നത് പണം ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങളെയും ബാധിക്കുന്നു. അടിസ്ഥാന ആവശ്യങ്ങളും ലഭ്യമല്ല.
പുതിയ ട്രാന്‍സ്‌ഫോമര്‍ ഉടന്‍ വരുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഉടന്‍ വരുമെന്ന് ഉഗൈതി പവര്‍ സബ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ എഞ്ചിനീയര്‍ അശോക് കുമാര്‍ ഉറപ്പുനല്‍കി.
‘ട്രാന്‍സ്ഫോര്‍മര്‍ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നന്നാക്കല്‍ നിര്‍ദ്ദേശം സര്‍ക്കാരിന് അയച്ചതായും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമെന്നൂം അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
This village in darkness for 25 days after transformer stolen


