23
Jan 2025
Thu
23 Jan 2025 Thu
Honey rose Bobby chemmanur case

കൊച്ച: സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ചെന്ന് പരാതിയില്‍ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. (Honey rose bobby chemmanur case chargesheet)  പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

കേസില്‍ റിമാന്‍ഡിലായ ബോബിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ശേഷവും ബോബി ചെമ്മണ്ണൂര്‍ നടത്തിയ നാടകങ്ങള്‍ കോടതിയുടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ALSO READ: നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണ്ണൂര്‍; സ്വീകരിച്ച് ഹൈക്കോടതി

ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി ശാസിച്ച ഹൈക്കോടതി, നിയമസംവിധാനത്തിന് മുകളില്‍ കൂടി പറന്നിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ നോക്കേണ്ടെന്നും വിമര്‍ശിച്ചു. ഇനിയുമിത് തുടര്‍ന്നാല്‍ ജാമ്യം റദ്ദാക്കി ജയിലിലിടയ്ക്കുമെന്ന മുന്നറിയിപ്പും നല്‍കി.

മേലാല്‍ അനവാശ്യമായി വാ തുറക്കില്ലെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകന്‍ മുഖേന്‍ അറിയിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ട നാടകീയതയ്ക്ക് അവസാനമായത്.

അപ്രതീക്ഷിതമായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇന്നലത്തെ നടപടികള്‍. തലേന്ന് വൈകിട്ട് 4 മണിക്ക് ജാമ്യം ഉത്തരവ് ഇറങ്ങിയിട്ടും ബോബി ചെമ്മൂണ്ണൂര്‍ എന്തു കൊണ്ടാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നായിരുന്നു കോടതി സ്വമേധയാ പരിശോധിച്ചത്. രാവിലെ സിറ്റിങ് തുടങ്ങുമ്പോള്‍ തന്നെ ഹാജരാകാന്‍ പ്രതിഭാഗം അഭിഭാഷകനോടും നിര്‍ദേശിച്ചു. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.