17
Jan 2025
Sat
17 Jan 2025 Sat
Hamas releases four female Israeli soldiers

ഗസ സിറ്റി: അല്‍ ജസീറ ചാനലിന്റെ ലൈവ് റിപോര്‍ട്ടിങ് അനുസരിച്ച് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ കാഴ്ച്ചയായിരുന്നു ഇന്ന് ഗസയിലെ ഫലസ്തീന്‍ ചത്വരത്തില്‍ കണ്ടത്. (Hamas releases four female Israeli soldiers held in Gaza) ഒരു വര്‍ഷത്തോളമായി ബന്ദികളാക്കപ്പെട്ടിരുന്ന നാല് ഇസ്രായേലി വനിതാ സൈനികരുടെ മോചന രംഗമായിരുന്നു അത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരീന അറീവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയച്ചത്. യുദ്ധം കൊടുമ്പിരിക്കൊണ്ട ഒരു നാട്ടില്‍ ഇത്രയും കാലം ബന്ദികളായി കഴിഞ്ഞവരായിരുന്നു ഇവെരന്ന ഒരു ലാഞ്ചന പോലുമില്ല. എല്ലാവരും പൂര്‍ണ ആരോഗ്യവതികള്‍. കൈയില്‍ സമ്മാന പൊതികള്‍.

ഫലസ്തീന്‍ ചത്വരത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറി തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചുമാണ് നാലു പേരും മടങ്ങിയത്.

ALSO READ: ഹമാസും ഇസ്രായേലും മോചിപ്പിച്ചവരുടെ ആരോഗ്യസ്ഥിതി നോക്കൂ; ഇതാണ് അധിനിവേശവും പ്രതിരോധവും തമ്മിലെ വ്യത്യാസമെന്ന് ഹമാസ്

അതേസമയം, ഫലസ്തീന്‍ ചത്വരം പൂര്‍ണമായും പോരാളികളുടെ നിയന്ത്രണത്തിലായിരുന്നു. നൂറു കണക്കിന് അല്‍ ഖസ്സാം ബ്രിഗേഡ് പോരാളികള്‍ യന്ത്രത്തോക്കുകളേന്തി അണിനിരന്നു. നിരവധി വാഹനങ്ങളിലായാണ് ജനങ്ങളുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ അവരെത്തിയത്. ബന്ദികള്‍ക്കു പൂര്‍ണ സുരക്ഷ ഉറപ്പാക്കിയായിരുന്നു അവരുടെ വിന്യാസം.

 

ഗസയില്‍ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പുനല്‍കിയിരുന്നു.

നാലു വനിതാ സൈനികരെ ഹമാസ് റെഡ് ക്രോസ് വഴിയാണ് ഇസ്രായേലിന് കൈമാറിയത്. പകരമായി 200 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയക്കും. മോചനം സംബന്ധിച്ച് ഹമാസ്, റെഡക്രോസ് പ്രതിനിധികള്‍ രേഖകളില്‍ ഒപ്പുവെക്കുകയും ചെയ്തു. സൈനിക യൂനിഫോമിലായിരുന്നു ഹമാസ് വിട്ടയച്ച വനിതാ സൈനികര്‍.

2023 ഒക്ടോബര്‍ ഏഴിന് നടന്ന മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കിയത്. സൈനികരില്‍ ഒരാള്‍ ഐ.എസിന്റെ പിടിയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനുവരി 19ന് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ആദ്യഘട്ടത്തില്‍ 90 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഹമാസ് മോചിപ്പിച്ചിരുന്നു.

അഭയാര്‍ത്ഥികള്‍ മടങ്ങുന്നതിന് ഉടക്കിട്ട് ഇസ്രായേല്‍
ബന്ദികളുടെ മോചനത്തിന് പിന്നാലെ വടക്കന്‍ ഗസയിലേക്ക് മടങ്ങുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ ഇസ്രായേല്‍ തടഞ്ഞു. ഇന്ന് മോചിപ്പിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന അര്‍ബല്‍ യഹൂദ് എന്ന ഇസ്രായേലി വനിതാ സിവിലിയനെ ചൊല്ലിയായിരുന്നു തര്‍ക്കം. അതേ സമയം, അര്‍ബല്‍ യഹൂദ് ജീവനോടെയുണ്ടെന്നും അടുത്ത ശനിയാഴ്ച്ച ഇവരെ മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു.

തടവിലെ ഹീറോകള്‍

ഇസ്രായേലി തടവറയില്‍ ദീര്‍ഘകാലമായി കഴിയുന്ന പുതിയ ബാച്ച് ഹീറോകള്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇന്ന് മോചിതരാവുമെന്ന് ഹമാസ് അറിയിച്ചു. ഈ സ്വാതന്ത്ര്യം ഞങ്ങള്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയില്‍ ഇനി ഞങ്ങള്‍ ഒരുമിച്ച് നടക്കും- ഹമാസ് അറിയിച്ചു.

ഗസയില്‍ നടന്ന സമാനതകളില്ലാത്ത അതിക്രമത്തിനിടയിലും ശത്രു തടവുകാരെ ഞങ്ങളുടെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും അനുസരിച്ചാണ് ഞങ്ങള്‍ സംരക്ഷിച്ചത്. ക്രിമിനലുകളായ ശത്രുക്കള്‍ ബോംബിങിലൂടെ അവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അത്- ഹമാസ് വിശദീകരിച്ചു.

യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് മാസങ്ങള്‍ നീണ്ട യുദ്ധത്തിന് വിരാമമിട്ട് വെടിനിര്‍ത്തല്‍ കരാറിന് ധാരണയായത്.

ALSO WATCH