17
Jan 2025
Mon
17 Jan 2025 Mon
Hamas thanks the people for the release of prisoners

ഗസ്സ സിറ്റി: ഇസ്രായേല്‍ ജയിലില്‍ നിന്ന് മോചിതരായ ഫലസ്തീന്‍കാരുടെയും പോരാളികള്‍ മോചിപ്പിച്ച ഇസ്രായേലി ബന്ദികളുടെയും ആരോഗ്യ സ്ഥിതിയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഹമാസ്. (Hamas thanks the people for the release of prisoners) വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചതിന് പിന്നാലെയാണ് അധിനിവേശവും പ്രതിരോധവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന ഹമാസിന്റെ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധിനിവേശ ജയിലുകളില്‍നിന്ന് നമ്മുടെ സ്ത്രീ-പുരുഷ തടവുകാരുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതിന് നമ്മുടെ ജനങ്ങളെയും രാജ്യത്തെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ : ഹിന്ദു സ്ത്രീ ബലാത്സംഗത്തിന് പരാതി കൊടുത്തതോടെ വിവാഹത്തിനായി മതംമാറി മുസ്ലിം യുവാവ്; സദ്ദാം ഹുസൈന്‍ ശിവശങ്കര്‍ ആയി

ഇസ്രായേല്‍ തിട്ടൂരത്തെ അവഗണിച്ച് തടവുകാരെ സ്വീകരിച്ച് വിജയചിഹ്നം ഉയര്‍ത്തുകയും ആഹ്ലാദിക്കുകയും ചെയ്ത ജനങ്ങള്‍ ചെറുത്തുനില്‍പ്പിനുള്ള ജനപിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയും അവരുടെ മനസ്സില്‍ അതിന്റെ ഉറച്ച സ്ഥാനം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അധിനിവേശകരുടെ ഭീഷണികള്‍ അവഗണിച്ച് മോചിതരായ തടവുകാരെ സ്വീകരിക്കാന്‍ വന്ന വന്‍ ജനക്കൂട്ടം, അധിനിവേശത്തിനെതിരായ എതിര്‍പ്പിന്റെ പ്രഖ്യാപനവും അവരുടെ സ്വാതന്ത്ര്യത്തിനും ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും മോചനത്തിനുമായുള്ള ദാഹത്തിന്റെ പ്രകടനവുമാണ്.

ഹമാസ് കൈമാറിയ മൂന്ന് ബന്ദികളും ശാരീരികവും മാനസികവുമായി പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍, ഇസ്രായേല്‍ മോചിപ്പിച്ച സ്ത്രീ-പുരുഷ തടവുകാര്‍ അവഗണനയുടെയും ക്ഷീണത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.

പ്രതിരോധ ശക്തികളുടെ മൂല്യങ്ങളും ധാര്‍മ്മികതയും അധിനിവേശത്തിന്റെ പ്രാകൃതത്വവും ഫാസിസവും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇത് കാണിക്കുന്നത്. ഗസയിലെ നമ്മുടെ മഹത്തായ വ്യക്തികളുടെ ത്യാഗങ്ങള്‍ക്കും വിജയകരമായ ചെറുത്തുനില്‍പ്പിനുമുള്ള ആദരവ് ഈ ചരിത്ര നിമിഷത്തില്‍ ഞങ്ങള്‍ ഓര്‍മിക്കുന്നുവെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.