22
Jan 2025
Sun
22 Jan 2025 Sun

റിയാദ്: പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി, സൗദിയിൽ നിന്നുള്ള റീ എൻട്രി കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് കുത്തനെ കൂട്ടി. അവധിയിൽ നാട്ടിൽ പോയവർക്ക് റീ എൻട്രിയുടെ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഇതോടെ ഇരട്ടി ഫീസ് നൽകേണ്ടി വരും. നേരത്തേ ഒരു മാസത്തേക്ക് സഊദി 100 റിയാലായിരുന്നു നിരക്ക്. ഇതാണിപ്പോൾ ഇരട്ടിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിഷ്കരിച്ച നിരക്ക് പ്രകാരം, ഒരുമാസത്തിന് 200ഉം, രണ്ട് മാസത്തേക്ക് 400ഉം , മൂന്ന് മാസത്തേക്ക് 600ഉം , നാല് മാസത്തേക്ക് 800ഉം സൗദി റിയാൽ ഫീസ് നൽകേണ്ടി വരും. ഒരാഴ്ചക്ക് മുൻപാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

ഫീസ് വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ ജവാസാത്ത് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്ഥാപനത്തിന്റെ അബ്ഷിർ വഴിയാണ് കാലാവധി വർധിപ്പിക്കുന്നതെങ്കിൽ 103 റിയാൽ സർവീസ് ചാർജ് നൽകേണ്ടി വരും. മുഖീം സിസ്റ്റം വഴിയും ഈ സേവനം ലഭ്യമാണ്.

നേരത്തെ, സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനുള്ള വിസ ഉറപ്പാക്കാൻ സൗദി അറേബ്യ ഗവൺമെൻ്റ് പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു., ഇതുപ്രകാരം പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, തൊഴിലാളികൾ, വെൽഡർമാർ എന്നിവർക്കും വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. സെപ്റ്റംബറിൽ പാകിസ്ഥാനിലെ വിദഗ്ധ തൊഴിലാളികൾക്കായി രാജ്യം ഇതേ പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രോഗ്രാമിൻ്റെ പൈലറ്റ് ഘട്ടം ന്യൂഡൽഹിയിലും മുംബൈയിലും ആരംഭിക്കും. റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻമാർ, ഓട്ടോമൊബൈൽ ഇലക്ട്രീഷ്യൻമാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.