27
Jan 2025
Mon
27 Jan 2025 Mon
gsrtc

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുസ്ലിം ഉടമസ്ഥതയിലും ഹിന്ദു പേരിലുമുള്ള ഹോട്ടലുകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. (Gujarat Targets Muslim-owned Hotels with Hindu Names) ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് സംസ്ഥാനത്തെ 27ഓളം സ്ഥാപനങ്ങളെ ഒഴിവാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ഹോട്ടലുകള്‍ക്ക് മുന്നില്‍ ഇന്നു മുതല്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബസ്സുകള്‍ നിര്‍ത്തില്ലെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ഹിന്ദു പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ഉടമസ്ഥര്‍ മുസ്ലിം വിഭാഗത്തില്‍ പെടുന്നവരുടേതാണെന്ന സംശത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്കെത്തിയത്.

ALSO READ: 75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുൻ എംപി ലാൽ മണി പ്രസാദ്

ഗുജറാത്തിലെ വഡോദര, രാജ്കോട്ട്, അഹമ്മദാബാദ്, മെഹ്സാന, ഭുജ്, സൂറത്ത് തുടങ്ങിയ ഡിവിഷനുകളിലുള്ള ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഹോട്ടല്‍ ശിവശക്തി, തുളസി, മാരുതി തുടങ്ങി ജി.എസ്.ആര്‍.സി ഉപയോക്താക്കള്‍ സ്ഥിരമായി പോകുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെ 27 ഹോട്ടലുകളും റദ്ദാക്കിയ ഹോട്ടലുകളില്‍ ഉള്‍പ്പെടുന്നു.

മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കുന്നത് ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും ഹിന്ദുക്കള്‍ നടത്തുന്ന ബിസിനസുകളെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഇത് വഴിതെറ്റിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിം കുടുംബം നടത്തുന്ന ഹോട്ടലുകള്‍ക്ക് തുളസി തുടങ്ങിയ പേരുകളിട്ടുവെന്നും യാത്രക്കാരായ ഹിന്ദുക്കളെ ആകര്‍ഷിച്ച് ബിസിനസ് നടത്തുകയാണ് ഉടമസ്ഥര്‍ ചെയ്യുന്നതെന്നുമാണ് സാമൂഹിക മാധ്യമങ്ങള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ വാദിക്കുന്നത്.