29
Feb 2025
Sat
29 Feb 2025 Sat
Kinnar Akhara announces Mamta Kulkarni and Laxmi Narayan removed from the post of Mahamandaleshwar

പ്രയാഗ്രാജ്: ഒരു കാലത്ത് ബോളിവുഡിന്റെ ഹരമായിരുന്ന നടി മമത കുല്‍ക്കര്‍ണി (52) മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചതു വിവാദത്തില്‍. (Kinnar Akhara announces Mamta Kulkarni and Laxmi Narayan removed from the post of Mahamandaleshwar) മമതയ്ക്ക് സന്യാസദീക്ഷ നല്‍കിയ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നര്‍ അഖാഡയുടെ സ്ഥാപകന്‍ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഋഷി അജയ് ദാസിന് അതിന് അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ത്രിപാഠി പറഞ്ഞു. മമത കുല്‍ക്കര്‍ണി കഴിഞ്ഞ 24ന് ആണ് യാമൈ മമത നന്ദഗിരി എന്ന പേരു സ്വീകരിച്ച് സന്യാസിനിയായത്.

ALSO READ: ഒമാനില്‍ പ്രതിവര്‍ഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവര്‍ 5 ശതമാനം ആദായ നികുതി നല്‍കണം

രാജ്യദ്രോഹക്കേസില്‍ പ്രതിയായ ആള്‍ക്ക് സന്യാസദീക്ഷ നല്‍കിയത് സനാതനധര്‍മത്തിനും രാജ്യതാല്‍പര്യങ്ങള്‍ക്കും നിരക്കുന്നതല്ലെന്നാണ് അജയ് ദാസിന്റെ വാദം. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 2017ല്‍ അജയ്ദാസിനെ അഖാഡയില്‍നിന്നു പുറത്താക്കിയതാണെന്നും ജൂണാ അഖാഡയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവര്‍ത്തനമെന്നും മഹന്ത് ഹരിഗിരിയാണ് ആധ്യാത്മിക ഗുരുവെന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി വിശദീകരിച്ചു. മമത കുല്‍ക്കര്‍ണിയുടെ പേരില്‍ നിലവില്‍ കേസൊന്നുമില്ലെന്നും പറഞ്ഞു.

ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ജനുവരി ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്.

മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഗസ്തില്‍ റദ്ദാക്കിയിരുന്നു. 2016 ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.