15
Feb 2025
Thu
15 Feb 2025 Thu
Trump Announces 90-Day Pause On Tariffs For All Countries

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: കായിക ഇനങ്ങളില്‍ വനിതകള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ മത്സരിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെണ്‍കുട്ടികളെയും തല്ലാനും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്. യുഎസിലെ വനിതാ കായിക താരങ്ങള്‍ ട്രംപിന്റെ തീരുമാനത്തെ അനുകൂലിച്ചു.

അധികാരത്തിലെത്തിയതിനു പിന്നാലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു. യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം മതിയെന്നും മറ്റു ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്

19 വയസിന് താഴെയുള്ളവരുടെ ലിംഗ പരിവര്‍ത്തനത്തിനുള്ള ഫെഡറല്‍ പിന്തുണ വെട്ടിക്കുറയ്ക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞയാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. ഒരു കുട്ടിയെ ഒരു ലിംഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ധനസഹായം, സ്‌പോണ്‍സര്‍ഷിപ്പ്, തുടങ്ങിയ യാതൊരു പ്രോത്സാഹനവും ഇനിയുണ്ടാകില്ല എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നയമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Trump bans transgender athletes from women’s sports