23
Feb 2025
Sun
23 Feb 2025 Sun

ന്യൂഡൽഹി: വിദേശ ജയിലുകളിൽ നിലവിൽ തടവുകാർ ആയി കഴിയുന്നത് 10,152 ഇന്ത്യക്കാർ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പാർലമെൻ്റിനെ അറിയിച്ചതാണ് ഇക്കാര്യം. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, ഖത്തർ, നേപ്പാൾ, പാകിസ്ഥാൻ, യുഎസ്, ശ്രീലങ്ക, സ്പെയിൻ, റഷ്യ, ഇസ്രായേൽ, ചൈന, ബംഗ്ലാദേശ്, അർജൻ്റീന തുടങ്ങിയ 86 രാജ്യങ്ങളിൽ ആണ് ഇത്രയും പേര് കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റവും അധികം ഇന്ത്യക്കാർ ജയിലിൽ ഉളളത് സൗദിയിൽ ആണ്. 2,633 ഇന്ത്യൻ തടവുകാർ ആണ് സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത്. 2,518 തടവുകാർ യുഎഇയിലെ ജയിലുകളിലും ഉണ്ട്.1,317 ഇന്ത്യൻ തടവുകാർ നേപ്പാളിലെ ജയിലുകളിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലും യഥാക്രമം 266, 98 എന്നിങ്ങനെയും ആണ് കണക്കുകൾ.

ഇപ്പോൾ വിചാരണയ്‌ക്ക് വിധേയരായവരും വിദേശ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുമായ മൊത്തം ഇന്ത്യക്കാരുടെ എണ്ണം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ആണ് ഈ വിവരം ഉളളത്.

ഫിഫ ലോകകപ്പിന് ശേഷം ധാരാളം ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് സംബന്ധിച്ച ചോദ്യത്തിനും സര്ക്കാര് പ്രതികരിച്ചു. ഖത്തറി ജയിലുകളിൽ വിചാരണത്തടവുകാർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ എണ്ണം 611 ആണ്. ശക്തമായ സ്വകാര്യതാ നിയമങ്ങൾ ഉള്ളതിനാൽ അത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വ്യക്തി സമ്മതം നൽകുന്നില്ലെങ്കിൽ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ ഖത്തർ സർക്കാർ പങ്കിടില്ല. അതിനാൽ ഇന്ത്യൻ തടവുകാരുടെ സംസ്ഥാന തിരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ലോകകപ്പിന് ശേഷം ഖത്തറി ജയിലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണത്തിൽ അസാധാരണമായ വർധനവ് സർക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Over 10,000 Indians in foreign jails, mostly in Saudi Arabia, UAE