29
Feb 2025
Thu
29 Feb 2025 Thu
CBSE

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഇനി വര്‍ഷത്തില്‍ രണ്ട് തവണ എഴുതാന്‍ അവസരമൊരുക്കി സിബിഎസ്ഇ. (CBSE to conduct board exams twice a year from 2026) നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി വര്‍ഷത്തില്‍ ഒരു തവണയാണ് ഈ പരീക്ഷകള്‍ നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാറ്റം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും CBSE ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. അടുത്ത വര്‍ഷം മുതല്‍ ഈ സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: കുടുംബശ്രീയില്‍ ജോലി ഒഴിവ്; മാസം 25,000 രൂപ ശമ്പളം

കോവിഡ് കാലത്ത് നടത്തിയ പരീക്ഷണം

നേരത്തെ കോവിഡ് കാലത്ത് ഒരു തവണ വര്‍ഷത്തില്‍ രണ്ട് പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ ,തൊട്ടടുത്ത വര്‍ഷം മുതല്‍ പഴയപടിയാക്കി. പുതിയ തീരുമാന പ്രകാരം പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാവും മാറ്റം നടപ്പാക്കുക.

രണ്ടില്‍ ഏത് അവസരവും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ട് തവണയും എഴുതിയാല്‍ മികച്ച ഫലം തിരഞ്ഞെടുക്കും. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഈ രീതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് മാറ്റം.

നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി പരീക്ഷ നടത്തി മെയ് മാസത്തില്‍ ഫലം പ്രഖ്യാപിക്കുന്നതാണ് പൊതുവായ രീതി. ജൂലായില്‍ ഇംപ്രൂവ്‌മെന്റിനും സപ്ലിമെന്ററിക്കും അവസരം നല്‍കുന്നു.