23
Feb 2025
Tue
23 Feb 2025 Tue
venjaramood mass murder motive

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ പുല്ലമ്പാറ അഫാന്‍ (23) ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി. (Venjaramood mass murder: Police say the accused Afan was drug addicted; Reasons for murder )  മുത്തശ്ശിയും ഇളയ സഹോദരനുമടക്കം അഞ്ചുപേരെയാണ് അഫാന്‍ വെട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നത് ബന്ധുക്കളുമായി സംസാരിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു.

സാമ്പത്തിക ബാധ്യതയെന്ന് പ്രതി അഫാന്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പിതാവിന്റെ സാമ്പത്തിക ബാധ്യതയില്‍ മകന്‍ എന്തിന് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ: കൊലപാതകങ്ങള്‍ രാവിലെ 10നും വൈകീട്ട് 6നും ഇടയില്‍; പ്രതി സഞ്ചരിച്ചത് 30 കിലോമീറ്ററോളം; ഒട്ടേറെ ദുരൂഹതകള്‍

അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷെമിക്ക് ബോധം വന്നെങ്കിലും പറയുന്ന കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഇവരുടെ മൊഴിയെടുക്കും.

എലിവിഷം കഴിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. ലഹരി ഉപയോഗിച്ചോയെന്നറിയാന്‍ രക്തം പരിശോധനക്ക് അയച്ചു. കൊല്ലപ്പെട്ട ലത്തീഫിന്റെയും ഷാഹിദയുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. സല്‍മാ ബീവിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അഞ്ച് മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും.

പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്റെ സഹോദരന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥി അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (23), പിതൃസഹോദരന്‍ എസ്.എന്‍ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്.