30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Erattupetta explosive case

കോട്ടയം: പാറമടയിലേക്കുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് പണികിട്ടിയ തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ ‘കാസ’യെ ട്രോളി നടി ലാലി പി.എം. (Erattupetta explosive case: Actress Lali trolls Casa)  കേസില്‍ ആദ്യം അറസ്റ്റിലായവരുടെ മതം നോക്കിയാണ് കാസ സംഭവത്തെ വര്‍ഗീയവല്‍ക്കരിച്ചത്. എന്നാല്‍, പിന്നീട് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരും പിടിയിലായതോടെ കാസ വെട്ടിലാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്. ഇനിയെങ്കിലും ഇത്തരം വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അതില്‍ അകപ്പെട്ടിരിക്കുന്നവരുടെ പേരുകളും കൂടി കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുമല്ലോ…. പക്ഷേ എനിക്ക് തോന്നുന്നത് കാസ മുന്നറിയിപ്പ് തന്നത് കളമശ്ശേരി ബോംബ് സ്‌ഫോടനം കൂടി ആലോചിച്ചായിരിക്കണം എന്നാണ്. Thank you #casa’ എന്നായിരുന്നു ലാലിയുടെ കുറിപ്പ്.

കാസയുടെ വര്‍ഗീയ കുറിപ്പും സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസിന്റെ വാര്‍ത്ത കട്ടിങ്ങും പങ്കുവച്ച് കൊണ്ടായിരുന്നു ലാലിയുടെ ട്രോള്‍.

ALSO READ: സംഭലില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷംകുത്തിവച്ച് കൊന്നു

‘ഈരാറ്റുപേട്ടയില്‍ നിന്നു പിടികൂടപ്പെട്ട ജലാറ്റിന്‍ സ്റ്റിക്കുകള്‍ കേരളത്തിന് നല്‍കുന്നത് ഒരു വലിയ മുന്നറിയിപ്പ്’ എന്നാണ് കാസ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതിന് താഴെയുള്ള കമന്റുകളില്‍ നിറയെ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷമായിരുന്നു. സമാന പ്രചാരണവുമായി ബി.ജെ.പി നേതാവ് പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു.

കേസില്‍ മുസ്‌ലിംകള്‍ മാത്രമാണ് പ്രതികള്‍ എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍, അറസ്റ്റിലായാവരില്‍ വിവിധ മതക്കാര്‍ ഉണ്ടെന്ന് പിന്നീട് വ്യക്തമായി. ഇവരെല്ലാം പാറമടയുമായോ പാറപൊട്ടിക്കല്‍ തൊഴിലുമായോ ബന്ധപ്പെട്ടവരാണ്.

ആകെ ആറുപേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. കോട്ടയം തീക്കോയി നടക്കല്‍ കരയില്‍ വെള്ളാപ്പള്ളിയില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി (43), ഫൈസി മുഹമ്മദ് ഫാസില്‍ (42), കല്‍തൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45), കല്‍തൊട്ടി കടുപ്പില്‍ റോയി എബ്രഹാം (46), പൂപ്പാറ പടിക്കപാടത്ത് ബിജു മാണി(43), ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്ത് പാറയില്‍ വീട്ടില്‍ പി.എ. ഇര്‍ഷാദ് (50)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതില്‍ ഫൈസി മുഹമ്മദ് ഫാസിലിനെ വണ്ടന്‍മേട് പൊലീസും ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവരെ ഉപ്പുതറ പൊലീസും ബിജു മാണിയെ ശാന്തന്‍പാറ പൊലീസുമാണ് അറസ്റ്റു ചെയ്തത്.

ഇവരില്‍ നിന്ന് 68 ജലറ്റിന്‍ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണു വാങ്ങിയതെന്ന് ഉപ്പുതറയില്‍ നിന്നു പിടിയിലായവര്‍ മൊഴി നല്‍കി. ബാക്കിയുള്ളവ ഉപയോഗിച്ചു.

പാറഖനന, കിണര്‍നിര്‍മാണ തൊഴിലാളികളായ ഇവര്‍ കുളം നിര്‍മാണത്തിനായാണ് ഇവ വാങ്ങിയത്. കുളം നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളും ഉപ്പുതറ വളകോട് സ്വദേശികളുമായ സജി വര്‍ഗീസ്, പ്രിന്‍സ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി കടത്തിയ സ്ഫോടക വസ്തുശേഖരം ശനിയാഴ്ച വണ്ടന്‍മേട് പൊലീസാണ് പിടിച്ചെടുത്തത്. കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി (43)യെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കൈമാറിയത് ഈരാറ്റുപേട്ട സ്വദേശി ഫൈസി മുഹമ്മദ് ഫാസില്‍ ആണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസിന്റെ സഹായത്തോടെയാണ് ഫാസിലിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കട്ടപ്പന പുളിയന്മലക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ജീപ്പില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് ജീപ്പിലുണ്ടായിരുന്നത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement