ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും സമ്പന്ന കുടുംബങ്ങള്‍ക്ക് നവജാത ശിശുക്കളെ വില്‍പ്പന നടത്തിയിരുന്ന മനുഷ്യക്കടത്ത് ശൃംഖല തകര്‍ത്ത് ഡല്‍ഹി പോലീസ്. (Gang Sold Babies To Rich Families In Delhi-NCR)ഡല്‍ഹിയിലെ ദ്വാരകയില്‍ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി സജീവമായിരുന്ന സംഘത്തിലെ അംഗങ്ങളാണ് വലയിലായത്.
|
നാല് ദിവസം പ്രായമായ കുഞ്ഞിനെ സംഘത്തില്‍ നിന്ന് രക്ഷിച്ചു. ഗ്യാങിന്റെ സൂത്രധാരയായ സ്ത്രീ മുങ്ങിയിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.
തലസ്ഥാന നഗരിയില്‍ ഇതിനം 30ലേറെ കുട്ടികളെ സംഘം സമ്പന്ന കുടുംബങ്ങള്‍ക്ക് വില്‍പ്പന നടത്തിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തിയിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു വരുന്നത്.
ALSO READ: കോഴിക്കോട്ട് 20 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
യാസ്മിന്‍, അന്‍ഞ്ജലി, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു മനുഷ്യക്കടത്ത് കേസില്‍ അഞ്ജലിയെ നേരത്തേ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവര്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തില്‍ സംശയകരമായ 20 മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള കോള്‍ റെക്കോഡുകള്‍ പോലീസ് പരിശോധിച്ചു. ദിവസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഉത്തം നഗറില്‍ നിന്ന് ഏപ്രില്‍ 8ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് ദ്വാരക ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു.
സംഘത്തലവനായ സരോജ് എന്ന 40കാരിയുടെ നിര്‍ദേശപ്രകാരമാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നവജാത ശിശുക്കളെ എത്തിച്ചിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹിയിലെ സമ്പന്നര്‍ക്ക് ഈ കുട്ടികളെ വില്‍പ്പന നടത്തിയിരുന്നത്.
സരോജ് ആണ് കുടുംങ്ങളുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നത്. ഗുജറാത്തിലെ പാലി മേഖലയില്‍ നിന്നുള്ള ആദിവാസി ഊരുകളില്‍ നിന്നും രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ഭൂരിഭാഗം കുട്ടികളെയും കടത്തിക്കൊണ്ട് വന്നിരുന്നത്.





