29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
air india

ദുബൈ: ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമപാത വിലക്കിയ പാകിസ്താന്‍ നടപടി സര്‍വീസുകളെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ. (Pakistan closes airspace; flights from India to Gulf will be delayed by two hours) ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് മറ്റ് റൂട്ടുകള്‍ സ്വീകരിക്കേണ്ടിവരുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത്. ഈ തീരുമാനം വിമാന സര്‍വിസുകളെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക സര്‍വീസുകള്‍ക്ക് ബദല്‍ റൂട്ടുകള്‍ സ്വീകരിക്കേണ്ടി വരുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ ഇന്ത്യ ഖേദം അറിയിച്ചു.

ALSO READ: ദുബയില്‍ സ്വര്‍ണം വില്‍ക്കാന്‍ ക്യൂ; ഹജ്ജ് യാത്രയ്ക്ക് സ്വര്‍ണം വിറ്റയാള്‍ക്ക് കിട്ടിയത് 15,000 ദിര്‍ഹത്തിന്റെ ലാഭം

ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സര്‍വിസുകള്‍ക്ക് പാകിസ്താനി വ്യോമപാതയെയാണ് ആശ്രയിക്കുന്നത്. പാകിസ്താനെ ഒഴിവാക്കി പറക്കുമ്പോള്‍ രണ്ട് മണിക്കൂറെങ്കിലും അധികം വേണ്ടി വരും.

എയര്‍ ഇന്ത്യക്ക് പുറമേ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങി യു.എ.ഇയിലേക്ക് സര്‍വിസ് നടത്തുന്ന മറ്റ് ഇന്ത്യന്‍ വിമാന കമ്പനികളുടെ സര്‍വിസുകളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലേക്കും തിരിച്ചും പറക്കുന്ന യു.എ.ഇ വിമാന കമ്പനികളെ ഇത് ബാധിക്കില്ലെങ്കിലും സാഹചര്യം പഠിച്ചുവരികയാണെന്നാണ് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement