30
Apr 2025
Fri
30 Apr 2025 Fri
Dubai gold souk

ദുബൈ ഗോള്‍ഡ് സൂക്കില്‍ വന്‍ തിരക്ക്, സ്വര്‍ണം വില്‍ക്കാനാല്ല വാങ്ങാനാണ് ഇപ്പോഴത്തെ ക്യൂ. (Queue to sell gold in Dubai) സ്വര്‍ണവില കുത്തനെ ഉയര്‍നന സാഹചര്യത്തിലാണ് പണത്തിന് ആവശ്യമുള്ളവര്‍ വില്‍പ്പനയ്ക്ക് തിരക്ക് കൂട്ടുന്നത്. ഗ്രാമിന് 400 ദിര്‍ഹം വരെയാണ് നിലവിലെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാലമായി ദുബൈ പ്രവാസിയായ അല്‍ ജദ്ദാഫില്‍ താമസിക്കുന്ന അബ്‌സര്‍ അഹ്‌മദ് വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് സ്വര്‍ണം വില്‍ക്കുന്നത്. ഈ വര്‍ഷം അദ്ദേഹത്തിന് ഹജ്ജിന് പോകാന്‍ പദ്ധതിയുണ്ട്. ചെലവിന്റെ ഭൂരിഭാഗവും സ്വര്‍ണം വില്‍ക്കുന്നതിലൂടെ കിട്ടും.

”ഓരോ ആറ് മാസത്തിലും ഞാന്‍ ഒരു തോല(11.6 ഗ്രാം) സ്വര്‍ണ ബിസ്‌കറ്റ് വാങ്ങും. 2024 അവസാനത്തോടെ ഇങ്ങനെ 8 ബിസ്‌കറ്റുകള്‍ സ്വന്തമാക്കി. ശരാശരി ഒരു ബാറിന് 2,750 റിയാല്‍ നിരക്കിലാണ് ഇത് വാങ്ങിയത്. നിലവില്‍ ഇതേ ബാറിന് വില 4,668 ദിര്‍ഹമാണ്. 15,000 ദിര്‍ഹത്തിന് മുകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് ലാഭം കിട്ടിയത്”- അബസര്‍ അഹ്‌മദ് പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും പെരുന്നാള്‍ പണവും പോക്കറ്റ് മണിയും ഉപയോഗിച്ച് സമാനമായ രീതിയില്‍ സ്വര്‍ണ കോയിനുകള്‍ വാങ്ങിയിരുന്നു. അവരുടെ സ്വര്‍ണശഖരത്തിന് നിലവില്‍ 50,000 ദിര്‍ഹം മൂല്യമുണ്ട്.

പത്ത വര്‍ഷമായി സ്വര്‍ണം നിക്ഷേപമായി വാങ്ങിവയ്ക്കുന്ന 27കാരനായ അമിതിനും സമാനമായ കഥയാണ് പറയാനുള്ളത്. ശേഖരിച്ച സ്വര്‍ണം വിറ്റ് തന്റെ വിവാഹത്തിനുള്ള പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

എല്ലാ ദീപാവലിയിലും കൈയില്‍ അധികം പണം വരുമ്പോഴും ഞാന്‍ സ്വര്‍ണ കോയിന്‍ വാങ്ങാറുണ്ട്. 10 വര്‍ഷത്തിനിടെ ഇങ്ങിനെ 154 ഗ്രാം സ്വര്‍ണം സ്വന്തമാക്കി. 22,000 ദിര്‍ഹമാണ് ഇതിന് വേണ്ടി ചെലവാക്കിയത്. നിലവില്‍ ഇതിന് വില 61,000 ദിര്‍ഹമാണ്. 10 വര്‍ഷം കൊണ്ട് 39,000 ദിര്‍ഹം ലാഭമാണ് ഉണ്ടായത്. അടുത്ത മാസം നടക്കുന്ന വിവാഹത്തിനുള്ള ചെലവ് ഇതില്‍ നിന്ന് കണ്ടെത്താനാവും- ഗുജറാത്ത് സ്വദേശിയായ അമിത് പറഞ്ഞു.

പാകിസ്താന്‍ സ്വദേശിയായ മൊമിന അസം കോവിഡിന് ശേഷമാണ് സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയത്. നിലവില്‍ അവരുടെ കൈയില്‍ 69 ഗ്രാം സ്വര്‍ണമാണുള്ളത്. ഗ്രാമിന് 400 ദിര്‍ഹം നിരക്കില്‍ ഇരട്ടിയോളമാണ് വില്‍ക്കുമ്പോള്‍ ലാഭം.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തിയതോടെ ദീര്‍ഘകാലമായി നിക്ഷേപം നടത്തിയിരുന്ന പലരും അവ വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് ഗോള്‍ഡ് സൂക്കില്‍ വ്യാപാരിയായ അഫാന്‍ സാദ പറഞ്ഞു. ഹജ്ജ് യാത്ര, അവധി ആഘോഷം, വിവാഹം, ലോണ്‍ തിരിച്ചടവ് തുടങ്ങി പല ആവശ്യങ്ങള്‍ക്കു വേണ്ടി ആളുകള്‍ സ്വര്‍ണം വില്‍പ്പന നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.