കശ്മീര്‍: പഹല്‍ഗാം ആക്രമണ സമയത്ത് സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ പറഞ്ഞത് പെട്ടെന്നുണ്ടായ സംഭവത്തോടുള്ള സ്വഭാവിക പ്രതികരണം മാത്രമാണെന്ന് എന്‍ഐഎ. (NIA says zip line operator’s Allahu Akbar chant was a natural reaction; no link to Pahalgam attack) ഭീകരരുമായി ഇയാള്‍ക്ക് ബന്ധമൊന്നുമില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
|
ഹിന്ദുക്കള്‍ക്ക് ആശ്ചര്യകരമായത് കാണുമ്പോള്‍ ഹേ റാം എന്ന് വിളിക്കുന്നതിന് സമാനമായുള്ള ഒരു സ്വഭാവിക പ്രതികരണം മാത്രമായിരുന്നു പഹല്‍ഗാമിലെ സിപ്പ്ലൈന്‍ ഓപ്പറേറ്ററായ മുസമ്മലിന്റേതെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി.
ടൂറിസ്റ്റ് ഋഷി ഭട്ട് റെക്കോഡ് ചെയ്ത 53 സെക്കന്റ് ക്ലിപ്പിലാണ് പഹല്‍ഗാം ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുസമ്മില്‍ മൂന്ന തവണ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്ന ദൃശ്യമുള്ളത്.
ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘപരിവാര പ്രവര്‍ത്തകര്‍ ഇയാള്‍ അക്രമികളെ പിന്തുണച്ച് കൊണ്ടാണ് അല്ലാഹു അക്ബര്‍ വിളിച്ചതെന്നും ഇയാള്‍ക്ക് ആക്രമണത്തെകുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ആരോപിച്ചിരുന്നു. കശ്മീരികള്‍ ഭീകരര്‍ക്കൊപ്പമാണെന്ന് വ്യാഖ്യാനിക്കാനും ഈ വീഡിയോ ഉപയോഗിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വര്‍ഗീയ പ്രചാരണത്തെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി അപലപിച്ചു. പ്രയാസഘട്ടം വരുമ്പോള്‍ ദൈവത്തെ വിളിക്കുന്നത് എല്ലാ മതക്കാരും ചെയ്യുന്നകാര്യമാണ്. സോഷ്യല്‍ മീഡിയയില്‍ വിഷം വമിക്കുന്നവരെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദുരന്തമോ പെട്ടെന്നുള്ള സംഭവങ്ങളോ ഉണ്ടാകുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയുന്നത് കശ്മീരികളുടെ സ്വാഭാവിക പ്രതികരണ രീതിയാണെന്ന് പിഡിപി വക്താവ് ഇഖ്ബാല്‍ ട്രംമ്പൂ പറഞ്ഞു. ഭരണകൂട പരാജയം മറച്ചുവയ്ക്കാന്‍ എല്ലാം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.





